Image

എഡിഎകെ ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ 21 ന്

Published on 17 December, 2019
എഡിഎകെ ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങള്‍ 21 ന്
കുവൈത്ത്: ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്റെ (ADAK) ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ഡിസംബര്‍ 21ന് (ശനി) നടക്കും. അബാസിയ ഹൈഡൈന്‍ റസ്റ്ററന്റ് ഹാളില്‍ വൈകുന്നേരം ഏഴിനാണ് ആഘോഷ പരിപാടികള്‍.

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്റെ (ADAK) രക്ഷാധികാരിയും കുവൈത്തിലെ അറിയപ്പെടുന്ന വ്യക്തിത്വമായ ചാക്കോ ജോര്‍ജുകുട്ടിക്കും കുടുംബത്തിനും ചടങ്ങില്‍ യാത്രയയപ്പു നല്‍കും.

കുവൈത്തിലെ സാമുഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സംഗമത്തിലേക്കു എല്ലാ ആലപ്പുഴ നിവാസികളെയും അഭ്യുദയകാംഷികളെയും സ്വാഗതം ചെയ്തു.

വിവരങ്ങള്‍ക്ക്: ബി.എസ്. പിള്ള (പ്രസിഡന്റ്) 99293929, വിപിന്‍ മങ്ങാട്ട് (ജനറല്‍ സെക്രട്ടറി) 67068720, ഷിബു ചെറിയാന്‍ (ട്രഷറര്‍) 99891450, വിജോ പി. തോമസ് (പ്രോഗ്രാം കണ്‍വീനര്‍) 50646872, മനോജ് റോയ് (ജോയിന്റ് ട്രഷറര്‍) 97806973.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക