Image

പൗരത്വം ഔദാര്യമല്ല...അവകാശമാണ്...''; കുവൈത്ത് കെഎംസിസി പ്രതിഷേധ മഹാസമ്മേളനം

Published on 17 December, 2019
പൗരത്വം ഔദാര്യമല്ല...അവകാശമാണ്...''; കുവൈത്ത് കെഎംസിസി പ്രതിഷേധ മഹാസമ്മേളനം
കുവൈത്ത് സിറ്റി: ''പൗരത്വം ഔദാര്യമല്ല... അവകാശമാണ്...'' എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി ഡിസംബര്‍ 20 നു (വെള്ളി) പ്രതിഷേധ മഹാസമ്മേളനം സംഘടിപ്പിക്കുന്നു. അബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ മുസ് ലിം യൂത്ത് ലീഗ് ദേശീയ സമിതി അംഗം അഡ്വ:ഷിബു മീരാന്‍ മുഖ്യാതിഥിയായിരിക്കും.

പരിപാടിയില്‍ വിവിധ രാഷ്ട്രീയ - മത-സാംസ്‌കാരിക സംഘടനാ നേതാക്കള്‍ സംബന്ധിക്കും. പരിപാടിയില്‍ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളേയും കുവൈത്ത് കെഎംസിസി. പ്രസിഡന്റ് ഷറഫുദ്ദീന്‍ കണ്ണേത്തും ജനറല്‍ സെക്രട്ടറി എം.കെ. അബ്ദുല്‍ റസാഖ് പേരാമ്പ്രയും സ്വാഗതം ചെയ്തു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക