Image

കവിത (മിത്ര. എസ്. റാം)

Published on 19 December, 2019
കവിത (മിത്ര. എസ്. റാം)
ഇന്നലെ,
മദ്യപിച്ചു കൊണ്ടിരുന്നപ്പോള്‍
ആരോ പറഞ്ഞു
ഇനി ഒരു കവിത ചൊല്ല്
കുഴഞ്ഞു വീണ കവിത തുണ്ടുകള്‍
ആദ്യ പ്രണയത്തെ കുറിച്ചായിരുന്നു ,
ആദ്യ പ്രണയിനിയെ കുറിച്ചായിരുന്നു,
ആദ്യ തോല്‍വിയെ കുറിച്ചായിരുന്നു.
വിസിലടി,
ആര്‍പ്പുവിളി,
പ്രണയിനിയെ കുറിച്ചാരോ മൊഴിഞ്ഞ
വിലകുറഞ്ഞൊരു ഫലിതം
കേട്ടില്ലെന്നു നടിച്ചു.
പക്ഷെ,
ഒരു തേങ്ങല്‍ കേള്‍ക്കാതിരിക്കാനായില്ല ..
തിരിഞ്ഞു നോക്കുമ്പോള്‍
ബാറിലെ അരണ്ട മൂലയില്‍
ചോര പൊടിഞ്ഞും
വസ്ത്രങ്ങള്‍ ചീന്തിയെറിയപ്പെട്ടും
യുഗാന്തരങ്ങള്‍ക്കപ്പുറത്തെ
പഴയൊരാ രജസ്വലയെ പോല്‍
അപമാനിതയായി നില്‍പ്പുണ്ടായിരുന്നു
കവിത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക