നിന്‍പാ നഴ്‌സസ് പ്രാക്ടീഷണേഴ്‌സ് വാരം ആഘോഷിച്ചു
nursing ramgam
23-Dec-2019
nursing ramgam
23-Dec-2019

ന്യൂയോര്‍ക്ക്: നാഷണല്‍ ഇന്ത്യന്‍ നഴ്‌സസ് പ്രാക്ടീഷണേഴ്‌സ് അസോസിയേഷന്‍ ഓഫ് അമേരിക്ക (നിന്‍പാ ) എന്‍.പി വാരം
ഓറഞ്ച് ബെര്‍ഗിലുള്ള സിതാര്‍ പാലസില്‍ വച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ഓറഞ്ച് ബെര്‍ഗിലുള്ള സിതാര്‍ പാലസില്‍ വച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ആബിഗേല്‍ കോശി അമേരിക്കന്‍ ദേശീയ ഗാനവും റോഷിന്‍ മാമന്‍ ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചു.
നിന്‍പാ അസോസിയേഷന്‍ ഒരു നെറ്റ് വര്‍ക്കിംഗ് ഗ്രൂപ്പ് ആയി വര്‍ത്തിക്കുന്നു എന്നും ഇന്ത്യയിലും അമേരിക്കയിലും സ്‌കോളര്‍ഷിപ്പ് കൊടുക്കുന്നതും ചാരിറ്റി സഹായം നല്‍കുന്നതും ഹെല്‍ത്ത് സെമിനാര്, ഹെല്‍ത്ത് ഫെയര്‍ തുടങ്ങിയവ നടത്തുന്നതിനെപറ്റിയും പ്രസിഡന്റ് ഡോ. ആനി പോള്‍ DNP, MSN, PNP, MPH തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ എന്‍പി മാര്‍ക്ക് ഈ അസോസിയേഷന്‍ വളരെ സഹായകരമാണെന്നു പലരും അഭിപ്രായപ്പെട്ടു.
ന്യു യോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ ഡേവിഡ് കാര്‍ലൂച്ചി, ലെജിസ്ലേറ്റര്‍ ടോണി ഏള്‍ തുടങ്ങിയ പൊളിറ്റിക്കല്‍ ലീഡേഴ്സ് പ്രൊക്ലമേഷന്‍സും നല്‍കുകയും എന്‍.പിമാരുടെ സേവനങ്ങളെ പ്രശംസിച്ചു സംസാരിക്കുകയും ചെയ്തു.
മുഖ്യ അതിഥി സിറ്റി ഹെല്‍ത്ത് സിസ്റ്റത്തിലെ നഴ്‌സിംഗ് ഡയറക്ടര്‍ ആയ ഡോ. ലൗലി വര്ഗീസ് ' Nurse Practitioners: Shaping the Future of Health Care' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു. ഡോ. ഷൈല റോഷിന്‍ സ്‌കൂള്‍ കുട്ടികളുടെ ഇടയില്‍ ഇ-സിഗരെറ്റ് ഉപയോഗിക്കെന്നെവരുടെ എണ്ണം വര്‍ധിച്ചു വരുന്നത് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്നതിനെപറ്റി സംസാരിച്ചു.
ഡോ. ആനിപോള്‍ ഇ-സിഗെരെറ്റ് നിയമം 2015 ല്‍ റോക്ലാന്‍ഡില്‍ താന്‍ സ്‌പോണ്‍സര്‍ ചെയ്തതും ഇപ്പോള്‍ അത് സ്റ്റേറ്റ് ലോ ആയതും വിവരിച്ചു. ഹാന ( Haitian Nurses Association) ഫൗണ്ടിങ് പ്രസിഡണ്ട് ഡോ . ബെതില്‍ഡ് ദുഫ്രന്‍, ഐനാനി പ്രസിഡണ്ട് താരാ ഷാജന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
എന്‍.പി,ഡി.എന്‍.പി, ബിരുദമെടുത്തവര്‍ക്ക് നിന്‍പായുടെയും, കൗണ്ടി ലെജിസ്ലേച്ചറിന്റേയും, അഭിനന്ദന സ ര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു. പത്ത്, പതിനഞ്ച്, ഇരുപത് വര്‍ഷം എന്‍.പിയായി സേവനം അനുഷ്ഠിച്ചവര്‍ക്കും പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. എന്‍പിസ്റ്റുഡന്റ്,മെറില്മാത്
റോഷിന്‍ മാമന്റെയും ലീന ആലപ്പാട്ടിന്റെയും ഗാനങ്ങള്‍, വിനീതറോയിയുടെ നൃത്തം, ആബിഗേല് കോശി യുടെ കോമഡി തുടങ്ങിയ കലാപരിപാടികള്‍ എല്ലാവരേയും ആകര്‍ഷിച്ചു.
ലീന ആലപ്പാട്ട്, ഷൈനി ജോര്‍ജ് പോള്‍ എന്നിവര്‍ എംസി മാരായിരുന്നു. സെക്രട്ടറി, ഡോ. അനു വര്‍ഗീസ് നന്ദി രേഖപ്പെടുത്തി. പ്രസന്ന ബാബു ഡോ.സിജിമാത്യു,ഡോ കൊച്ചുറാണിജോസഫ്,റെബേക്ക പോത്തന്‍ എന്നിവര്‍ പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കി.

























Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments