Image

23 തദ്ദേശ ഭരണ വാര്‍ഡുകളിലേക്കുള്ള വോട്ടിംഗ്‌ ആരംഭിച്ചു

Published on 14 May, 2012
23 തദ്ദേശ ഭരണ വാര്‍ഡുകളിലേക്കുള്ള വോട്ടിംഗ്‌ ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ ഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ്‌ ആംഭിച്ചു.. ഒരു ജില്ലാ പഞ്ചായത്ത്‌, രണ്ടു ബ്ലോക്ക്‌ പഞ്ചായത്ത്‌, ആറു നഗരസഭ, പതിനാലു ഗ്രാമപഞ്ചായത്ത്‌ വാര്‍ഡുകളിലുമാണു വോട്ടെടുപ്പ്‌ നടക്കുന്നത്‌.

തിരുവനന്തപുരം: ജില്ലാ പഞ്ചായത്തിലെ മണമ്പൂര്‍, അതിയന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്തിലെ ലൂര്‍ദ്‌പുരം, പുല്ലുവിള.

കൊല്ലം: ഇളമ്പള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ കോവില്‍മുക്ക്‌, കല്ലുവാതുക്കലിലെ എഴിപ്പുറം.

ആലപ്പുഴ: നൂറനാട്ടെ ഇടപ്പോണ്‍ കിഴക്ക്‌.

കോട്ടയം: ഈരാറ്റുപേട്ടയിലെ മുണ്ടയ്‌ക്കപ്പറമ്പ്‌, തലനാട്ടെ തീക്കോയി എസ്‌റ്റേറ്റ്‌, ചങ്ങനാശേരി നഗരസഭയിലെ ഗത്‌്‌സമേനി.

ഇടുക്കി: കാന്തല്ലൂരിലെ പെരുമല.

എറണാകുളം: ആലുവ നഗരസഭയിലെ ഊമന്‍കുഴിത്തടം, എലൂര്‍ നഗരസഭയിലെ മഞ്ഞുമ്മല്‍ എളങ്കുന്നപ്പുഴയിലെ പുതുവൈപ്പ്‌ ഈസ്‌റ്റ്‌, കോട്ടപ്പടിയിലെ വടാശേരി.

തൃശൂര്‍: അളഗപ്പനഗറിലെ കാളക്കല്ല്‌.

പാലക്കാട്‌: ചിറ്റൂര്‍ തത്തമംഗലം നഗലസഭയിലെ തുമ്പിച്ചിറ, കോട്ടായി പഞ്ചായത്തി ചേന്ദങ്കാട്‌.

മലപ്പുറം: പെരിന്തല്‍മണ്ണ നഗരസഭയിലെ സംഗീത, മഞ്ചേരി നഗരസഭയിലെ ശാന്തിഗ്രാമം, തിരൂരങ്ങാടിയിലെ കോട്ടുവാലക്കാട്‌.

കാസര്‍കോട്‌: മുളിയാറിലെ ബാലനടുക്കം, വോര്‍ക്കാടിയിലെ ബോര്‍ക്കള, പുല്ലൂര്‍-പെരിയയിലെ കൊടവലം എന്നിവയാണു തിരഞ്ഞെടുപ്പ്‌ നടക്കുന്ന വാര്‍ഡുകള്‍.

വോട്ടെണ്ണല്‍ ബുധനാഴ്‌ച നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക