Image

നോര്‍ത്ത് അയര്‍ലന്‍ഡില്‍ വിമാനത്തില്‍ ബോംബ് കണ്ടെത്തി

Published on 14 May, 2012
നോര്‍ത്ത് അയര്‍ലന്‍ഡില്‍ വിമാനത്തില്‍ ബോംബ് കണ്ടെത്തി
ബെല്‍ഫാസ്റ്: നോര്‍ത്ത് അയര്‍ലന്‍ഡില്‍ വിമാനത്തില്‍ ബോംബ് കണ്ടെത്തി. എന്നിസ്കില്ലിനു സമീപം സെന്റ് ആഞ്ജലോ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തില്‍ സൈന്യത്തിന്റെ ബോംബ് സ്ക്വാഡ് നടത്തിയ പരിശോധനയ്ക്കിടെയാണ് ബോംബ് കണ്ടെത്തിയത്. ചെറു വിമാനത്തില്‍ നിന്നുമാണ് ബോംബ് കണ്ടെത്തിയതെന്നും സ്ഫോടകവസ്തു നിര്‍വീര്യമാക്കിയതായും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. വിമാനത്താവളത്തിലേയ്ക്കുള്ള പ്രധാന പാത അടച്ചശേഷമായിരുന്നു പരിശോധന നടത്തിയത്. അതേസമയം, സംഭവത്തോടു അധികൃതര്‍ പ്രതികരിച്ചിട്ടില്ല. തീവ്രവാദ പ്രവര്‍ത്തനം അത്ര സജീവമല്ലെങ്കിലും നോര്‍ത്ത് അയര്‍ലന്‍ഡില്‍ ഭീകരാക്രമണ ഭീഷണി നിലനില്‍ക്കുന്നുണ്ടെന്നാണ് സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക