Image

എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും യാത്രക്കാരന്‍ ചാടി

Published on 14 May, 2012
എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്നും യാത്രക്കാരന്‍ ചാടി
ചെന്നൈ: എയര്‍ വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ യാത്രക്കാരന്‍ എമര്‍ജന്‍സി വാതില്‍ വഴി പുറത്തുചാടി. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ദുബായില്‍ നിന്ന് എത്തിയ വിമാനത്തിന്റെ എയറോബ്രിഡ്ജ് തുറക്കാന്‍ യാത്രക്കാര്‍ കാത്ത് നില്‍ക്കുന്നതിനിടെയാണ് യാത്രക്കാരന്‍ പുറത്ത് ചാടിയത്. പുറത്ത് ചാടിയ ശേഷം റണ്‍വേയിലൂടെ ഓടിയ ഇയാളെ സുരക്ഷ ഉദ്യോഗസ്ഥര്‍ കസ്റഡിയിലെടുത്തു. ദുബായില്‍ സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കായ തിരുച്ചിറപള്ളി സ്വദേശി കമാല്‍ പാഷയാണ് വിമാനത്തില്‍ നിന്ന് ചാടിയത്. ഇയാളെ സുരക്ഷ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരികയാണ്. ജോലിയിലെ പ്രശ്നങ്ങള്‍ മൂലമാണ് ഇയാള്‍ സാഹസിക രംഗങ്ങള്‍ക്ക് മുതിര്‍ന്നതെന്നാണ് സൂചന.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക