Image

യുപിയില്‍ ഇന്ത്യന്‍ മുജാഹുദ്ദീന്‍ ഭീകരന്‍ അറസ്റില്‍

Published on 14 May, 2012
യുപിയില്‍ ഇന്ത്യന്‍ മുജാഹുദ്ദീന്‍ ഭീകരന്‍ അറസ്റില്‍
ലക്നോ: ഉത്തര്‍പ്രദേശിലെ സിതാപുരില്‍ നിന്ന് ഇന്ത്യന്‍ മുജാഹുദ്ദീന്‍ ഭീകരനെ ഡല്‍ഹി പോലീസ് അറസ്റ് ചെയ്തു. യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ പ്രധാനിയായ ഷക്കീലാണ് പിടിയിലായത്. ഈ വര്‍ഷം ഡല്‍ഹി പോലീസിന്റെ പിടിയിലാകുന്ന നാലാമത്തെ ഇന്ത്യന്‍ മുജാഹുദ്ദീന്‍ തീവ്രവാദിയാണ് ഇയാള്‍. നേരത്തെ അറസ്റിലായ ബാഷിര്‍ എന്നയാളുമായി അടുത്ത ബന്ധമുള്ള ആളാണ് ഷക്കീലെന്നും പോലീസ് വ്യക്തമാക്കി. കഴിഞ്ഞ നവംബറില്‍ ആറ് ഇന്ത്യന്‍ മുജാഹുദ്ദീന്‍ പ്രവര്‍ത്തകരെ രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നും ഡല്‍ഹി പോലീസ് പിടികൂടിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക