Image

ഈസ്റ് ബംഗാള്‍ കോച്ച് മോര്‍ഗന്‍ രാജിവച്ചു

Published on 14 May, 2012
ഈസ്റ് ബംഗാള്‍ കോച്ച് മോര്‍ഗന്‍ രാജിവച്ചു
കോല്‍ക്കത്ത: ഈസ്റ് ബംഗാള്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നു ട്രവര്‍ ജെയിംസ് മോര്‍ഗന്‍ രാജിവച്ചു. കോല്‍ക്കത്ത പ്രീമിയര്‍ ഫുട്ബോള്‍ ലീഗ് കിരീടം ഈസ്റ് ബംഗാള്‍ നിലനിര്‍ത്തിയതിനു പിന്നാലെയാണ് പരിശീലക സ്ഥാനമൊഴിയുകയാണെന്ന് മോര്‍ഗന്‍ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച നടന്ന ഫൈനലില്‍ മുഹമ്മദന്‍ സ്പോര്‍ട്ടിംഗ് ക്ളബ്ബിനെ ഏകപക്ഷീയമായ ആറു ഗോളുകള്‍ക്കാണ് ഈസ്റ് ബംഗാള്‍ മുട്ടുകുത്തിച്ചത്. ഇതിനിടെ, ക്ളബ്ബിന്റെ ഭരണാധികാരികളുമായുള്ള അഭിപ്രായ ഭിന്നതയാണ് മോര്‍ഗന്റെ രാജിയ്ക്കു പിന്നിലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. തന്റെ രാജി അറിയിച്ചു മോര്‍ഗന്‍ ക്ളബ്ബ് അധികൃതര്‍ക്കു ഇമെയില്‍ അയച്ചു. കലാശപോരാട്ടത്തിനു ശേഷം വിജയാഹ്ളാദം പങ്കിടാന്‍ മോര്‍ഗന്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്താന്‍ തയാറാകാത്തത് ക്ളബ്ബിനുള്ളിലെ പൊട്ടലും ചീറ്റലും കാരണമാണെന്നാണ് സൂചന. രാജിവച്ച സാഹചര്യത്തില്‍ അദ്ദേഹം ഉടന്‍ ഓസ്ട്രേലിയയിലേക്കു മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക