Image

പാക് അതിര്‍ത്തിയില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഇന്ത്യ

Published on 14 May, 2012
പാക് അതിര്‍ത്തിയില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: പാക് അതിര്‍ത്തിയില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന സൈന്യത്തെ ഇന്ത്യ പിന്‍വലിക്കാന്‍ ആലോചിക്കുന്നതായി കഴിഞ്ഞിദിവസം പാക് പത്രം എക്സ്പ്രസ് ട്രിബ്യൂണ്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിനോടു പ്രതികരിക്കുകയായിരുന്നു പ്രതിരോധ മന്ത്രാലയം. അതിര്‍ത്തിയില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയില്‍ എത്തിയെന്നായിരുന്നു പാക് പത്രം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇന്ത്യ ഇക്കാര്യത്തേക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും പ്രതിരോധമന്ത്രാലയ വക്താവ് സീതാന്‍ഷു കര്‍ വ്യക്തമാക്കി. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ഇസ്ലാമാബാദ് സന്ദര്‍ശനത്തിനിടെ സിയാച്ചിന്‍, സര്‍ ക്രീക്ക് വിഷയങ്ങളില്‍ സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്നും എക്സ്പ്രസ് ട്രിബ്യൂണിന്റെ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക