Image

ഛത്തീസ്ഗഡില്‍ ബിജെപി നേതാവിനെ മാവോയിസ്റുകള്‍ തട്ടിക്കൊണ്ടുപോയി

Published on 14 May, 2012
ഛത്തീസ്ഗഡില്‍ ബിജെപി നേതാവിനെ മാവോയിസ്റുകള്‍ തട്ടിക്കൊണ്ടുപോയി
റായ്പൂര്‍: ഛത്തീസ്ഗഡില്‍ പ്രാദേശിക ബിജെപി നേതാവ് അടക്കം രണ്ടു പേരെ മാവോയിസ്റുകള്‍ തട്ടിക്കൊണ്ടുപോയി. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് സംഭവം. ബിജെപിയുടെ സുക്മ ജില്ലാ സെക്രട്ടറി മൊച്ചാക്കി ജോഗയെയും മറ്റൊരാളെയുമാണ് മാവോയിസ്റുകള്‍ റാഞ്ചിയത്. തിങ്കളാഴ്ച വൈകീട്ടത്തോടെ സ്വകാര്യബസില്‍ വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന ജോഗയെ മാവോയിസ്റുകള്‍ ബസ് തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ദൊര്‍ണാപാല്‍ മേഖലയില്‍ നിന്നുമാണ് മറ്റൊരാളെ നക്സലുകള്‍ റാഞ്ചിയത്. ഇയാളൊരു വ്യവസായിയാണെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ക്കു വേണ്ടി സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞമാസം സുക്മ കളക്ടര്‍ അലക്സ് പോള്‍ മേനോനെ തട്ടിക്കൊണ്ടുപോയ മാവോയിസ്റുകള്‍ 12 ദിവസം നീണ്ട ബന്ദിനാടകത്തിനൊടുവിലാണ് അദ്ദേഹത്തെ വിട്ടയച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക