Image

മാവോയിസ്റ് സാന്നിധ്യം: നീലഗിരിയില്‍ ജാഗ്രത

Published on 14 May, 2012
മാവോയിസ്റ് സാന്നിധ്യം: നീലഗിരിയില്‍ ജാഗ്രത
ഗൂഡല്ലൂര്‍: നിലമ്പൂര്‍ കാടുകളില്‍ മാവോയിസ്റുകളുടെ സാന്നിധ്യം തള്ളിക്കളയാന്‍ സാധിക്കില്ലെന്ന ഡിജിപി ജേക്കബ് പുന്നൂസിന്റെ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ തമിഴ്നാട്- കേരള അതിര്‍ത്തിയായ നീലഗിരിയില്‍ ജാഗ്രതപാലിക്കാന്‍ തമിഴ്നാട് പോലീസ്- വനംവകുപ്പ് അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. നിലമ്പൂര്‍ വനത്തോട് തൊട്ടുരുമ്മി നില്‍ക്കുന്ന നാടുകാണി, പെരിയശോല വനങ്ങളില്‍ സംയുക്ത സംഘത്തിന്റെ പരിശോധന ഉടനെയുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നീലഗിരിയോട് ചേര്‍ന്ന പ്രദേശമായ മലപ്പുറം, കേരളത്തോട് അതിര്‍ത്തി പങ്കിടുന്ന നാടുകാണി, പാട്ടവയല്‍, ചോലാടി, മഞ്ചൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക