Image

കായംകുളത്തും പാലക്കാടും ഡല്‍ഹിയിലും വി.എസ് അനുകൂല പോസ്ററുകള്‍

Published on 14 May, 2012
കായംകുളത്തും പാലക്കാടും ഡല്‍ഹിയിലും വി.എസ് അനുകൂല പോസ്ററുകള്‍
പാലക്കാട്: സിപിഎമ്മിലെ പോസ്റര്‍ യുദ്ധം അവസാനിക്കുന്നില്ല. കായംകുളത്തും പാലക്കാടും ഡല്‍ഹിയിലും ആണ് ഇന്നു രാവിലെ വി.എസ് അനുകൂല പോസ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പാലക്കാട് ദേശീയപാതയില്‍ കുഴല്‍മന്ദം, കണ്ണന്നൂര്‍ ഭാഗങ്ങളിലാണ് പോസ്ററുകള്‍ കണ്ടത്. മുട്ടുമടക്കി യാചിക്കുന്നതിനേക്കാള്‍ നിവര്‍ന്നു നിന്ന് മരിക്കുന്നതാണ് നല്ലതെന്നും ആജ്ഞാപിക്കുന്ന അധികാരിയല്ല, ആത്മവിമര്‍ശനം നടത്തുന്ന കമ്മ്യൂണിസ്റാണ് വി.എസ് എന്നുമാണ് പോസ്ററിലെ വാചകങ്ങള്‍. ഔദ്യോഗിക കുലംകുത്തികള്‍ക്കെതിരേ പോരാടുന്ന വി.എസിന് അഭിവാദ്യങ്ങള്‍ എന്നാണ് കായംകുളത്ത് പ്രത്യക്ഷപ്പെട്ട പോസ്ററിലെ വാചകം. ഡല്‍ഹിയില്‍ സിപിഎം കേന്ദ്ര ആസ്ഥാനമായ എകെജി ഭവന് സമീപവും ജന്തര്‍ മന്തറിലുമാണ് വി.എസ് അനുകൂല പോസ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കാസര്‍ഗോഡ് ബദിയടുക്കയിലും സിപിഎം സംരക്ഷണ സമിതിയുടെ പേരില്‍ വി.എസ്. അനുകൂല ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ബദിയടുക്കയിലെ സിഐടിയു ഓഫീസിന് സമീപമാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക