Image

കോഴിക്കോട്ടെ ചന്ദ്രശേഖരന്‍ അനുസ്മരണത്തില്‍ പങ്കില്ലെന്ന് സിപിഎം

Published on 14 May, 2012
കോഴിക്കോട്ടെ ചന്ദ്രശേഖരന്‍ അനുസ്മരണത്തില്‍ പങ്കില്ലെന്ന് സിപിഎം
കോഴിക്കോട്: കോഴിക്കോട് സംഘടിപ്പിച്ചിട്ടുള്ള ചന്ദ്രശേഖരന്‍ അനുസ്മരണത്തില്‍ പങ്കില്ലെന്ന് സിപിഎം വ്യക്തമാക്കി. ഇന്ന് വൈകിട്ടാണ് മാനാഞ്ചിറ സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളില്‍ സിപിഎം അനുഭാവികളും ഔദ്യോഗികപക്ഷ വിരുദ്ധരും ചന്ദ്രശേഖരന്‍ അനുസ്മരണം സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടിയുമായി സിപിഎമ്മിന് ബന്ധമില്ലെന്നും പരിപാടിയില്‍ പങ്കെടുത്താല്‍ അച്ചടക്ക നടപടി നേരിടുമെന്നും ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എം. ഭാസ്കരന്‍ അറിയിച്ചു. പരിപാടിക്ക് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ചന്ദ്രശേഖരന്റെ ചിത്രം വെച്ച ഫ്ളക്സ് ബോര്‍ഡുകള്‍ പരിപാടി നടക്കുന്ന ഹാളിന് സമീപം ഉയര്‍ത്തിയിട്ടുണ്ട്. കൊല്ലാം പക്ഷെ തോല്‍പിക്കാനാകില്ല, പാടും കിളിയെ കൊല്ലാം പക്ഷെ കിളി പാടിയ പാട്ടിനെ ഇല്ലാതാക്കാനാകില്ല തുടങ്ങിയ വാചകങ്ങളാണ് ഫ്ളക്സ് ബോര്‍ഡില്‍ ഉള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക