Image

കായംകുളത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ അമ്മയെ കണ്ടെത്തി

Published on 14 May, 2012
കായംകുളത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ അമ്മയെ കണ്ടെത്തി
ആലപ്പുഴ: കായംകുളത്ത് ഇന്നലെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ നവജാത ശിശുവിന്റെ അമ്മയെ കണ്ടെത്തി. ഇവരെ പോലീസ് കസ്റഡിയിലെടുത്തു. മുരിക്കുംമൂടിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അംബിക (35) ആണ് കസ്റഡിയിലായത്. 11 നാണ് കുട്ടിയ പ്രസവിച്ചതെന്നും ഒരു സുഹൃത്താണ് കുട്ടിയുടെ അച്ഛനെന്നും ഇവര്‍ വ്യക്തമാക്കിയതായിട്ടാണ് വിവരം. ഭര്‍ത്താവ് ഉപേക്ഷിച്ച ഇവര്‍ ഇയാളുമായി അടുപ്പത്തിലായിരുന്നു. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ വിദേശത്തേക്ക് പോയതായും യുവതി വെളിപ്പെടുത്തി. ഡിവൈഎസ്പി ദേവമനോഹറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ ചോദ്യം ചെയ്തുവരികയാണ്. കല്ലുമൂട് സ്വദേശിയായ ഇവര്‍ അവിടുത്തെ വീട് വിറ്റ ശേഷം മുരിക്കുംമൂട്ടില്‍ താമസിച്ചുവരികയായിരുന്നു. കായംകുളം കുറ്റിത്തെരുവ് മുസ്്ലിം പള്ളിക്ക് സമീപമുള്ള റോഡരുകിലാണ് ഇന്നലെ രാവിലെ ആറോടെ പെണ്‍കുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്െടത്തിയത്. തുണിയില്‍പൊതിഞ്ഞ നിലയില്‍ വഴിയാത്രക്കാര്‍ കണ്ടെത്തിയ കുട്ടിയെ പോലീസെത്തി ആലപ്പുഴയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക