Image

പ്ളസ്ടുഫലം വരുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് വിദ്യാര്‍ഥിനി ജീവനൊടുക്കി

Published on 14 May, 2012
പ്ളസ്ടുഫലം വരുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് വിദ്യാര്‍ഥിനി ജീവനൊടുക്കി
തളിപ്പറമ്പ്: പ്ളസ്ടു പരീക്ഷാഫലം വരുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ചു. പട്ടുവം കയ്യംതടത്തെ പവിത്രന്‍-ശാന്ത ദമ്പതികളുടെ മകള്‍ പണ്ണേരി ശ്രുതി (17) ആണു മരിച്ചത്. ഇന്നു രാവിലെയാണ് വീട്ടിനുള്ളില്‍ ശ്രുതിയെ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. രാവിലെ അഞ്ചോടെ ശ്രുതി എഴുന്നേറ്റിരുന്നു. വീടിനുപുറത്ത് ജോലിയിലായിരുന്ന മാതാവ് തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. പട്ടുവം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്ളസ്ടു വിദ്യാര്‍ഥിനിയായിരുന്നു. പരീക്ഷയില്‍ തോല്‍ക്കുമെന്നു ഭയന്നാണ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തതെന്നു സംശയിക്കുന്നതായി ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക