Image

ടു ജി കേസില്‍ എ. രാജയ്ക്ക് ജാമ്യം

Published on 15 May, 2012
ടു ജി കേസില്‍ എ. രാജയ്ക്ക് ജാമ്യം
ന്യൂഡല്‍ഹി: ടു ജി കേസില്‍ കഴിഞ്ഞ 15 മാസമായി ജയിലിലായിരുന്ന മുന്‍ ടെലികോം മന്ത്രി എ. രാജയ്ക്ക് കോടതി ജാമ്യം അനുവദിച്ചു. കോടതിയുടെ അനുമതിയില്ലാതെ തമിഴ്നാട് സന്ദര്‍ശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. കേസ് പരിഗണിക്കുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ.പി. സെയ്നിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ജാമ്യം ലഭിക്കുന്ന അവസാന പ്രതിയാണ് രാജ. നേരത്തെ കനിമൊഴി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചപ്പോള്‍ രാജ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നില്ല. കേസിലെ മറ്റ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതായും അതിനാല്‍ രാജയ്ക്കും ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം. അതേസമയം സിബിഐ ജാമ്യാപേക്ഷയെ എതിര്‍ത്തു. 2011 ഫെബ്രുവരി 2 നാണ് രാജ അറസ്റിലായത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക