Image

പ്രമേഹരോഗികളില്‍ ഹൃദയാഘാതവും സ്‌ട്രോക്കും കൂടുതല്‍

Published on 30 December, 2019
പ്രമേഹരോഗികളില്‍ ഹൃദയാഘാതവും സ്‌ട്രോക്കും കൂടുതല്‍
പ്രമേഹരോഗികളില്‍ പലപ്പോഴും മരണകാരണമാകുന്നത് ഹൃദയാഘാതമാണ്. പ്രമേഹ പൂര്‍വാവസ്ഥകളില്‍തന്നെ ഈ സാധ്യത കണ്ടുവരുന്നുണ്ട്. അതുകൊണ്ടുതന്നെ ശരിയായ ജീവിതചര്യയിലൂടെ പ്രമേഹ പൂര്‍വാവസ്ഥകളും നിയന്ത്രിച്ചു നിര്‍ത്തേണ്ടതാണ്.

രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ധമനികള്‍ ചുരുങ്ങുന്ന അവസ്ഥ പ്രമേഹരോഗികളില്‍ കൂടുതലാണ്. അപകടകരമായ കൊഴുപ്പിലെ വിഭാഗങ്ങളാണ് പ്രമേഹരോഗമുള്ളവരില്‍ കൂടുതലായുണ്ടാകുന്നത്. കൂടുതല്‍ കാലം ചെന്നതും നിയന്ത്രണ വിധേയമല്ലാത്തതുമായ പ്രമേഹ രോഗികള്‍ക്ക് വേദന അനുഭവപ്പെടാതെയുള്ള ഹൃദയാഘാതം, നെഞ്ചിടിപ്പ്, ശ്വാസതടസ്സം തുടങ്ങിയവയ്ക്കു സാധ്യത കൂടുതലാണ്.

അതുകൊണ്ട് സാധാരണ രീതിയില്‍ നിന്നും വ്യത്യസ്തമായ ചെറിയ വിഷമങ്ങള്‍, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ടാല്‍ ശ്രദ്ധിക്കണം. രക്താതിസമ്മര്‍ദം ചികിത്സയിലൂടെ നിയന്ത്രണ വിധേയമാക്കേണ്ടതാണ്.

പക്ഷാഘാതം സംഭവിക്കാനുള്ള സാധ്യത പ്രമേഹരോഗികളില്‍ കൂടുതലാണ്. തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ തടസ്സം വരികയോ രക്തക്കുഴലുകള്‍ പൊട്ടിപ്പോകുകയോ ചെയ്യുമ്പോഴാണ് സ്‌ട്രോക്ക് ഉണ്ടാവുക.

പ്രമേഹം വലിയ രക്തധമനിയെ ബാധിക്കുന്നതിലൂടെയാണ് പക്ഷാഘാതത്തിനു വഴിയൊരുങ്ങുന്നത്. പ്രമേഹത്തോടൊപ്പംതന്നെ പുകവലി, അമിത മദ്യപാനം, ബിപി, അമിതവണ്ണം, രക്തത്തിലെ കൂടിയ കൊഴുപ്പ്, ചില ഹൃദ്രോഗങ്ങള്‍, പാരമ്പര്യം എന്നിവയെല്ലാം പക്ഷാഘാതത്തിനു കാരണമാകും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക