Image

ലോക കേരള സഭ 2020: കേരളീയരുടെ പൊതുവേദിക്ക് ഫൊക്കാനയുടെ ആശംസകള്‍ ;മാധവന്‍ .ബി .നായര്‍

സ്വന്തം ലേഖകന്‍ Published on 31 December, 2019
ലോക കേരള സഭ 2020: കേരളീയരുടെ പൊതുവേദിക്ക് ഫൊക്കാനയുടെ ആശംസകള്‍ ;മാധവന്‍ .ബി .നായര്‍
കേരളസമൂഹവും സംസ്‌കാരവും ലോകമാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ ജനുവരി ഒന്ന് മുതല്‍ മൂന്നു വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന കേരളീയരുടെ പൊതുവേദിയായ ലോക കേരള സഭയ്ക്ക്  അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ ആശംസകള്‍ അറിയിക്കുന്നതായി ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍ അറിയിച്ചു .

ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിര്‍വഹിക്കുകയാണ് സഭ രൂപീകരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെങ്കിലും ആഗോള മലയാളി പ്രതിനിധികളെ കാണുവാനും സംഘടനാ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുവാനും ആഗോള മലയാളികള്‍ ഒരേ മനസ്സോടെ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതെയും ചര്‍ച്ച ചെയുന്ന മഹാ സമ്മേളനമായി ലോക കേരള സഭ മാറട്ടെ എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദി എന്ന വികാരത്തിന് ഫൊക്കാന നേരത്തെ പദ്ധതികള്‍ ഇട്ടിരുന്ന പ്രസ്ഥാനമാണ്. എന്നാല്‍ ഫൊക്കാനയുടെ പുതിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ന്യൂജേഴ്‌സി അറ്റ്‌ലാന്റിക് സിറ്റിയില്‍ ജൂലൈ ആദ്യവാരം സംഘടിപ്പിക്കുന്ന ഫൊക്കാനയുടെ  നാഷണല്‍ കണ്‍വന്‍ഷന്‍ ലോകമലയാളികളുടെ പൊതുവേദിയാക്കി മാറ്റുകയാണ് ഫൊക്കാന .ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലയാളി സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന  ഫൊക്കാന കണ്‍വന്‍ഷന്‍ ആണ് ന്യൂജേഴ്‌സിയില്‍ നടക്കുക. ലോക മലയാളികളുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ് ഫൊക്കാനയുടെയും ലക്ഷ്യം.

'കേരളത്തിലെ ജനങ്ങളും അതിന്റെ സംസ്‌കാരവും ലോകത്തിന്റെ എല്ലാ കോണുകളിലേക്കും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു . ഈ ലോക സഞ്ചാരം ഭൂമിശാസ്ത്രപരമായ അതിര്‍ത്തികള്‍ക്കപ്പുറം ഊര്‍ജ്ജസ്വലരായതും, വ്യത്യസ്തവുമായ കഥാപാത്രങ്ങളുടെ എണ്ണമറ്റ കേരളങ്ങളെ സൃഷ്ടിച്ചു. ഭൗതിക, കേരളീയ സമാന്തര സങ്കേതങ്ങള്‍ സൃഷ്ടിക്കുന്നതിനായി രാഷ്ട്രീയ, സാംസ്‌കാരിക, സാമ്പത്തിക മേഖലകളെ ഏകോപിപ്പിച്ചു കൊണ്ട് ഒരു ജനാധിപത്യ ഇടം രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്. പുറം കേരളത്തെ ജനാധിപത്യപരമായി ഉള്‍ക്കൊണ്ട് അവരുടെ സജീവപങ്കാളിത്തം ജനാധിപത്യ പ്രക്രിയയില്‍ വികസിപ്പിച്ചാല്‍ മാത്രമേ ബൃഹത് കേരളത്തിന്റെ യതാര്‍ത്ഥ ശക്തി മുഴുവന്‍ കേരളവികസനത്തിനു ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ.ഈ ചിന്താഗതിയാണ് ലോക കേരള സഭ മുന്നോട്ടു വയ്ക്കുന്നത് .'

അതുകൊണ്ടു തന്നെ ഫൊക്കാന പോലെയുള്ള സംഘടനകള്‍ക്ക് അവരുടെ അഭിപ്രായം അവതരിപ്പിക്കുവാനുള്ള വേദിയായതും ഈ സഭ മാറും.ഇന്ത്യന്‍ പൗരത്വമുളള പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി ലോക കേരള സഭ എന്ന ലോക വേദി ഉണ്ടാക്കുവാനും ഫൊക്കാനപോലെയുള്ള അമേരിക്കന്‍ പ്രവാസി സംഘടനകള്‍ക്ക് അര്‍ഹിക്കുന്ന പ്രാധാനയം നല്‍കിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് മാധവന്‍ ബി നായര്‍ അറിയിച്ചു .  

 മലയാളഭാഷ, പാരമ്പര്യത്തിന്റെയും പ്രചാരകരായി വിദേശമലയാളികള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ മാറിക്കഴിഞ്ഞു .ഭാഷയുടെ പേരില്‍ കേരളത്തിന് പുറത്ത് ഒത്തു കൂടുമ്പോള്‍ ,അവര്‍ക്കായി നിരവധി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കിട്ടുന്ന ധന്യത പറഞ്ഞറിയിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഫൊക്കാന അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ കോ ഓര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പിള്ളില്‍ അറിയിച്ചു . കേരളത്തിന്റെ വികസനത്തില്‍ പങ്കാളികളാക്കി പ്രവാസികളെ മാറ്റാന്‍ ലോക കേരള സഭയിലൂടെ കഴിയും. ഇന്ത്യയ്ക്കകത്തും പുറത്തും മലയാളികള്‍ ഏറ്റവും കൂടുതലുളള സ്ഥലങ്ങളില്‍ കേരളവുമായുളള സാംസ്‌ക്കാരികവിനിമയം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

കേരളത്തിനകത്തും പുറത്തുമുളള മലയാളികള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് സഹായമാകുവാന്‍ ലോക കേരള സഭയ്ക്ക്കഴിയട്ടെ എന്നു ഫൊക്കാന നാഷണല്‍ കണ്‍വന്‍ഷന്‍ ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഡോ.ബാബു സ്റ്റീഫന്‍ പറഞ്ഞു. കേരളത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്കൊപ്പം അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടുന്ന  പ്രവാസി കേരളീയരുടെ പ്രതിനിധികള്‍ കൂടി ഉള്‍ക്കൊള്ളുന്ന ലോക കേരള സഭ വളരെയധികം സാധ്യത ഉള്ള ഒരു ജനകീയ സഭയില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളെ ശരിയായി അറിയുവാനും അതിനനുസരിച്ചു തീരുമാനങ്ങള്‍ കൈക്കൊള്ളുവാന്‍  കേരള സര്‍ക്കാരിന് സാധിക്കുമെന്ന് ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ കുര്യന്‍ പ്രക്കാനം അറിയിച്ചു.

ലോക കേരള സഭയുടെ വിവിധ സെക്ഷനുകളില്‍  ഫൊക്കാനയെ പ്രതിനിധീകരിച്ചു ഫൊക്കാനയുടെ നിദേശങ്ങളും അഭിപ്രായങ്ങളും ഫൊക്കാനാ പ്രസിഡന്റ് മാധവന്‍ ബി നായര്‍ പങ്കുവയ്ക്കും.

ലോക കേരള സഭ 2020: കേരളീയരുടെ പൊതുവേദിക്ക് ഫൊക്കാനയുടെ ആശംസകള്‍ ;മാധവന്‍ .ബി .നായര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക