Image

ജര്‍മനിയില്‍ മലയാളി കാരള്‍ ശ്രദ്ധേയമായി

Published on 31 December, 2019
ജര്‍മനിയില്‍ മലയാളി കാരള്‍ ശ്രദ്ധേയമായി

കൊളോണ്‍: ആഗമനകാലത്തിലെ ആദ്യഞായറാഴ്ചയായ നവംബര്‍ മുപ്പതുമുതല്‍ ക്രിസ്മസിന്റെ തലേയാഴ്ചവരെ ജര്‍മനിയിലെ കാരള്‍ സംഘം വളരെ സജീവമായി അറുപതോളം വീടുകള്‍ സന്ദര്‍ശിച്ച് ദൈവപുത്രന്റെ ജനനത്തെ വാഴ്ത്തിപ്പാടുകയും ചെയ്തു.കൊളോണിലും ചുറ്റുപാടിലുമായി ഏതാണ്ട് എഴുപതു കിലോമീറ്റര്‍ ചുറ്റളവിലുള്ള മലയാളി കുടുംബങ്ങള്‍ക്കു പുറമെ ജര്‍മന്‍ ഭവനങ്ങളും കരോള്‍ സംഘം സന്ദര്‍ശിച്ചിരുന്നു.

ഫാ. ജോര്‍ജ് വെമ്പാടുംതറ സിഎംഐ എല്‍സ്ഡോര്‍ഫ്), ഫാ ഇഗ്നേഷ്യസ് ചാലിശേരി സഎംഐ(മ്യൂള്‍ഹൈം), ഫാ. ജേക്കബ് ആലയ്ക്കല്‍ സിഎംഐ (വിഡേഴ്സ്ഡോര്‍ഫ്), എഫ്സിസി സിസ്റ്റേഴ്സ് റോഡന്‍കിര്‍ഷന്‍, മ്യൂള്‍ഹൈം, ഫ്രെഷന്‍, ലെവര്‍കുസന്‍, പോര്‍സ്, വെസ്സലിംങ്, ബ്രൂള്‍, കൊളോണ്‍, എല്‍സ്ഡോര്‍ഫ്, എര്‍ഫ്സ്റ്റാഡ്റ്റ്, എഷ്വൈലര്‍, നോര്‍വനിഷ്, ഹ്യൂര്‍ത്ത്, ഹോള്‍വൈഡെ, വെഡന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിയ്ക്കുന്ന മലയാളി കുടുംബങ്ങളിലും മലയാളികളെ വിവാഹം ചെയ്തിട്ടുള്ള ജര്‍മന്‍ കുടുംബങ്ങളിലും ഒക്കെ സന്ദശനം നടത്തിയപ്പോള്‍ ജര്‍മന്‍ കുട്ടികളും കരോള്‍ സംഘത്തിനൊപ്പം ചേര്‍ന്നിരുന്നു. മലയാളി സമൂഹത്തിലെ ഒന്ന്, രണ്ട്, മൂന്നു തലമുറകള്‍ കരോള്‍ സംഘത്തെ വരവേല്‍ക്കാന്‍ അത്യുല്‍സാഹത്തോടെയാണ് അവരവരുടെ വീടുകളില്‍ കാത്തിരുന്നത്. ഉച്ചകഴിഞ്ഞ് രണ്ടുമണിമുതല്‍ വൈകിട്ട് ഒന്‍പതുമണിവരെയായിരുന്നു കരോള്‍ സംഘം സന്ദര്‍ശനം നടത്തിയിരുന്നത്. ഇന്‍ഡ്യന്‍ രീതിയിലുള്ള കാപ്പി സല്‍ക്കാരവും ഭക്ഷണവും ഒക്കെ നല്‍കിയാണ് വീട്ടുകാള്‍ കരോള്‍ സംഘത്തെ യാത്രയാക്കിയത്. ആറുദിവസങ്ങള്‍ കൊണ്ട് അറുപതു വീടുകള്‍ സന്ദര്‍ശിച്ചിരുന്നു.ഓരോ ഭവനത്തിലും മൂന്നു പാട്ടുകളും പ്രാര്‍ത്ഥനയുമായി 30 മിനിറ്റ് ദൈര്‍ഘ്യമാണ് ചെലവഴിച്ചിരുന്നത്. ക്രിസ്മസ് അനുഭവം പകരാനുതകുന്ന ക്രിസ്മസിന്റെ വേഷങ്ങളും, തെളിയിച്ച നക്ഷത്ര വിളക്കുകളും, ഉണ്ണീശോയുടെ രൂപവും, ചെറിയ മ്യൂസിക് ഉപകരണങ്ങളും ഒക്കെയായിട്ടായിരുന്നു കാരള്‍ സംഘങ്ങളുടെ വരവ്.

കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയിലെ ഒന്‍പതു കുടുംബ കൂട്ടായ്മകളിലൊന്നായ എര്‍ഫ്റ്റ്ക്രൈസ് സെന്റ് അല്‍ഫോന്‍സാ കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ കരോളിന് യൂണിറ്റ് പ്രസിഡന്റ് കുര്യന്‍ മണ്ണനാല്‍, ജോസ് കവലേച്ചിറ(ഗായകസംഘ നേതൃത്വം), ജോസ് പുതുശേരി (ഓര്‍ഗനൈസര്‍)എന്നിവരാണ്. മുന്‍കൂട്ടി കൊടുത്ത സമയ ക്രമീകരണത്തിലാണ് ഓരോ ഭവനങ്ങളിലും സന്ദര്‍ശനം നടത്തിയത്. ജോസ് കുമ്പിളുവേലിയുടെ ഭവനത്തിലെത്തിയ കരോള്‍ സംഘത്തെ തനി നാടന്‍, കേരളരുചി പകരുന്ന കേക്ക് മുറിച്ചു നല്‍കിയാണ് സ്വീകരിച്ചത്. എല്ലാവര്‍ക്കും രുചികരമായ ഭക്ഷണവും ഒരുക്കി ജോസ് പുതുശേരിയുടെ ഭവനത്തിലാണ് ഈ വര്‍ഷത്തെ കാരള്‍ അവതരണം സമാപിച്ചത്.

കഴിഞ്ഞ വര്‍ഷം ലഭിച്ച നേര്‍ച്ചപ്പണം കേരളത്തിലെ മഹാപ്രളയ ദുരിതാശ്വാസനിധിയിലേയ്ക്കു സംഭവാന നല്‍കിയിരുന്നു. ഇത്തവണത്തെ സംഭാവനകള്‍ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ 50 വര്‍ഷത്തെ ജൂബിലി നിറവില്‍ ആന്ധ്രയിലെ അദിലാബാദ് രൂപതയില്‍ നിര്‍മ്മിയ്ക്കുന്ന വീടുകളുടെ പ്രോജക്ടിലെ ഒരു വീടു നിര്‍മ്മിച്ചു നല്‍കാനാണ് ലക്ഷ്യമിട്ടിരിയ്ക്കുന്നത്.

ജോസ്, ചിന്നമ്മ കവലേച്ചിറ, കുര്യന്‍, ത്രേസ്യാമ്മ മണ്ണനാല്‍, ജോസുകുട്ടി ഈത്തമ്മ കളപ്പുരയ്ക്കല്‍, കുണ്ണുമോന്‍ റോസമ്മ പുല്ലങ്കാവുങ്കല്‍, വര്‍ഗീസ് കര്‍ണ്ണാശേരി, ഡോ.സണ്ണി പൂവത്തിനാല്‍, നിക്കോ, ഡോ.മരിയ പുതുശേരി, കുരുവിള, എല്‍സമ്മ, ജോസ്, മേരി പുതുശേരി എന്നിവരാണ് 16 പേരടങ്ങുന്ന കരോള്‍ സംഘത്തിലുള്ളത്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക