Image

ഒരു വരത്തന്‍ മാഹാത്മ്യം (ഡോ. മാത്യു ജോയിസ്, ലാസ് വേഗസ്)

Published on 31 December, 2019
ഒരു വരത്തന്‍ മാഹാത്മ്യം (ഡോ. മാത്യു ജോയിസ്, ലാസ് വേഗസ്)
വരത്തന്‍ എന്നാല്‍ "ജനറലി സ്പീക്കിംഗ് " എങ്ങുനിന്നോ ഇവിടെ വന്ന് വസിക്കുന്നവര്‍ എന്ന് പറയാം. അങ്ങനെ നോക്കുമ്പോള്‍ നമ്മളെല്ലാം ആ ഗണത്തില്‍ പെടുന്നു.

ഒരാള്‍ കോട്ടയത്തുനിന്നും ഇരിങ്ങാലക്കുടയില്‍ എഴുപതു  വര്ഷം മുമ്പ് വന്ന് വന്‍ ബിസിനസുകാരനും അറിയപ്പെടുന്ന പണക്കാരനുമായതിന്റെ പിന് തലമുറക്കാര്‍ ഇന്നും അവിടെ അറിയപ്പെടുന്നത്   " കോട്ടയംകാരന്‍ "അല്ലെങ്കില്‍ " ആ വരത്തന്‍ " എന്ന് തന്നെയാണ് .
ബോംബെയിലും ഡല്‍ഹിയിലും മദ്രാസി എന്നറിയപ്പെട്ടിരുന്ന വരത്തന്മാര്‍, അവിടെയെത്തുന്ന തെക്കേ ഇന്‍ഡ്യാക്കാര്‍ മുഴുവനുമായിരുന്നു. ഒരിക്കലും വരത്തന്മാരെ ലോക്കലുകള്‍ അംഗീകരിക്കാന്‍ മനസ്സ് തുറക്കാറില്ല തലമുറകള്‍ പലതു പിന്നിട്ടാലും!

അമേരിക്കന്‍ പ്രസിഡന്റ് എന്ന പദവിയില്‍ തിളങ്ങുന്ന ഒരു മഹാനും അറിഞ്ഞുകൊണ്ട് ഒരു വരത്തന്‍ എന്ന ദുഷ്‌പേര് കൂടി സമ്പാദിക്കാന്‍ ശ്രമിക്കുമെന്ന് ചിന്തിക്കാന്‍ പ്രയാസം. അല്ലെങ്കില്‍ പിന്നെ പണവും പ്രതാപവും ഉള്ളവന്‍  പുതിയ ഒരു സ്ഥലത്തേക്ക് മാറി താമസിച്ചാല്‍, അവിടെയുള്ള സമ്പന്നര്‍ തന്നെ കൂടുതല്‍ മാനിക്കുമെന്നും, മുന്‍ പ്രസിഡന്റ് എന്ന നിലയില്‍ എല്ലാ ചടങ്ങ്യകളിലും വിരുന്നുകളിലും മുഖ്യാതിഥി  ആക്കി ആദരിച്ചുകൊള്ളുമെന്ന കണക്കുകൂട്ടല്‍ ആയിരിക്കാം . എന്നാല്‍ ഫ്‌ലോറിഡയിലെ പാം ബീച്ച്. പൊതുവെ സമ്പന്നര്‍ റിട്ടയര്‍ ചെയ്തു വന്‍ കൊട്ടാരസദൃശമായ സൗധങ്ങളില്‍ സമാധാനമായി ജീവിച്ചു വരുന്ന ഒരു പ്രത്യേക പ്രദേശമാണ് . അവിടെയുള്ള കോടിപതികളുമായി പെട്ടെന്ന് ഇഴുകിക്കിച്ചേര്‍ന്നു പോകാമെന്നത് , വെറും ഒരു മിഥ്യാധാരണ ആയേക്കാം. കാരണം പൂറ്‌വികന്മാരുടെ അളവില്ലാത്ത സ്ഥാവരജംഗമാദികളും കുമിഞ്ഞുകൂടിയ ധനസ്രോതസ്സുകളുടെയും അവകാശികളായി സുഖിച്ചു ജീവിക്കുന്ന മള്‍ട്ടി മില്യണര്‍ പൗരന്മാരാണ് അവിടെയുള്ളതില്‍ സിംഹഭാഗവും . അവിടെ വന്നടിയുന്ന പുതുപ്പണക്കാരെയും രാഷ്ട്രീയ വയോധികരെയും "വരത്തന്‍ " ഗണത്തില്‍ പെടുത്തി "മൈന്‍ഡ് " ചെയ്യാതിരിക്കാനുമാണ് കൂടുതല്‍ സാധ്യത. മറ്റു പലയിടത്തുമുള്ളതുപോലെ ട്രമ്പ് റിസോര്‍ട്ടുകളും , ട്രമ്പ് ടൗവറുകളും ഫ്‌ലോറിഡയില്‍ ഉണ്ടായേക്കാം. പാം ബീച്ചിലെ 126 മുറികളുള്ള മര്‍ ഏ ലാഗോ എന്ന കൊട്ടാര സദൃശമായ ട്രംപിന്റെ റിസോര്‍ട്ട് പണ്ടേ എപ്‌സ്റ്റെയ്ൻ  കാമകേളികളിലൂടെ കുപ്രസിദ്ധി നേടിയവയുമാണ് .  അതുകൊണ്ടു അഹങ്കാരിയും ആരെയും വക വെക്കാത്ത നിഷേധിയായ "ഒരു ബിസിനസ്സുകാരന്‍ " എന്നതില്‍ കവിഞ്ഞ പരിഗണന ഒന്നും ഈ വരത്തനും കാംക്ഷിക്കേണ്ടതില്ലെന്നു സാരം.

ഡെമോക്രാറ്റുകളെയും റിപ്പബ്ലിക്കനേയും മാറി മാറി തുണച്ചിട്ടുള്ള ഫ്‌ലോറിഡാ എക്കാലത്തും അമേരിക്കന്‍ പ്രസിഡണ്ട് നിര്‍ണ്ണയത്തില്‍ 27 ഇലക്ടറല്‍ വോട്ടുമായി ഇരു കൂട്ടരെയും വെള്ളം കുടിപ്പിക്കുന്ന സ്വിങ് സ്‌റ്റേറ്റ്  ആയി നില കൊള്ളുന്നു .

അമേരിക്കയിലെ വിശാല സംസ്ഥാനങ്ങളില്‍ ഒന്നായ ഫ്‌ലോറിഡായില്‍നിന്നും ഇതുവരെ ഒരു പ്രസിഡന്റോ വൈസ് പ്രസിഡന്റോ അവരോധിക്കപ്പെട്ടിട്ടില്ലാ എന്നതും ഒരു വിചിത്ര സത്യമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പ്  പ്രചാരണത്തില്‍നിന്നും മാര്‍ക്കോ റൂബിയോയും  ജെബ് ബുഷും പുറത്തായതോടെ അടുത്ത കാലത്തൊന്നും ഫ്‌ളോറിഡയ്ക്ക് അതിന് ഭാഗ്യം തെളിയാന്‍ സാധ്യതയും കാണുന്നില്ല .

അപ്പോള്‍പിന്നെ ട്രമ്പ് , ചരിത്രം തിരുത്താനാണോ കുറ്റിയും പറിച്ചോണ്ടു പാം ബീച്ചില്‍ കുടിയേറുന്നതെന്നു തോന്നിയേക്കാം. കമഴ്ന്നു വീണാലും  കാല്‍പ്പണം എന്ന ബിസിനസ് തന്ത്രമുള്ള ട്രമ്പിന് ശനിദശ തുടങ്ങിയിരിക്കയല്ലേ . പണ്ടത്തേ സമ്പത്തൊന്നും കയ്യില്‍ ഇല്ലെങ്കിലും , അത്ര മോശമല്ല. പല ബഹുനിലക്കെട്ടിടങ്ങളിലും ട്രമ്പ് എന്ന പേര് മാത്രമേ നില നിര്‍ത്തുന്നുള്ളു ബാക്കിയൊക്കെ ആമ്പിള്ളേരുടെ കൈവശ അവകാശത്തിലാണെന്നു കേള്‍ക്കുന്നു . പ്രസിഡണ്ട് ആയിരിക്കുമ്പോള്‍ എങ്ങനെയും തന്റെ സാമ്രാജ്യം പച്ച പിടിപ്പിക്കാം എന്ന് കരുതിയാല്‍ , കഴുകന്മാരായ ഡെമൊക്രാട്ടുകള്‍ ഫോണ്‍ പോലും ചോര്‍ത്തിക്കൊണ്ടിരിക്കയല്ലേ !

ഒരു പക്ഷേ ട്രമ്പ്  വളരെ കുശാഗ്രബുദ്ധിയോടെ ആയിരിക്കാം ലോകത്തിലെ മഹാനഗരമായ ന്യു യോര്‍ക്ക് ഉപേക്ഷിച്ചുകൊണ്ടു, 1230 മൈല്‍  ദൂരെയുള്ള  ഫ്‌ലോറിഡായിലേക്കു വാസ സ്ഥലം മാറ്റുന്നതെന്നു അനുമാനിക്കാം. വയസ്സും പ്രായവും കുറെ ആയെങ്കിലും കുറുക്കന്റെ കണ്ണ് , പിടക്കോഴികള്‍ കൂടുതലുള്ള കൂട്ടില്‍ത്തന്നെ. ഒന്നാമത് ന്യു യോര്‍ക്ക് തന്നെ ഒരു വിധത്തിലും മാനിക്കുന്നുമില്ല സഹായിക്കുന്നുമില്ല , പിന്നെന്തിനാ ഇവിടെ ഇനിയും പേരും കളഞ്ഞു ജീവിക്കുന്നതെന്ന് പലപ്പോഴും രഹസ്യമായും പരസ്യമായും കൊട്ടിഘോഷിച്ചിട്ടുള്ളതാണ്. കൂട്ടത്തില്‍ ന്യു യോര്‍ക്കില്‍ കടുത്ത ജീവിതച്ചിലവും , തൊട്ടതിനും പിടിച്ചതിനും ഭാരിച്ച നികുതിയും ! തന്നാല്‍ കഴിയുന്നവിധത്തില്‍ എല്ലാ ലൂപ്‌ഹോളുകളും കണ്ടുപിടിച്ചു ടാക്‌സ് കൊടുക്കാത്ത പണികളൊക്കെ പ്രയോഗിച്ചുകൊണ്ടേയിരിക്കുന്നു. എങ്കിലും വരും കാലങ്ങളില്‍ ഒന്നും കൊടുക്കാതെ സുഖമായി ജീവിക്കുന്നതിനുള്ള മാര്ഗങ്ങളെപ്പറ്റി തന്റെ ഉപദേശകര്‍  റിസേര്‍ച്ഛ് ചെയ്തുകൊണ്ടിരിക്ക ആയിരുന്നല്ലോ . താനെന്നും സമ്പന്നരുടെയും വന്‍ ബിസിനസ്സുകാരുടെയും കൂടെയാണെന്ന് ശത്രുക്കള്‍ കഥ പറഞ്ഞുപരത്തിക്കൊണ്ടു നടക്കുകയുമല്ലേ , അതൊക്കെ മുറപോലെ നടക്കട്ടല്ലേ.

ഫ്‌ലോറിഡായുടെ ഗുണഗണങ്ങള്‍ ട്രമ്പ് മനസ്സിലാക്കിയതില്‍ ചിലതൊക്കെ നിങ്ങളും അറിഞ്ഞിരിക്കണം , എങ്കിലേ അദ്ദേഹത്തെ ശരിക്കും പിന്തുടരാന്‍ തോന്നുകയുള്ളൂ.
ഒന്നാമത് തന്റെ സ്വത്തുക്കള്‍ മക്കള്‍ക്ക് വെറുതേ കൊടുക്കണമെങ്കില്‍ പിന്തുടര്‍ച്ചാ നിയമം പ്രാബല്യത്തിലുള്ള ചുരുക്കം ചില സ്‌റ്റേറ്റുകളില്‍ ഒന്നാണല്ലോ ഫ്‌ലോറിഡാ.
രണ്ടാമത് , സ്‌റ്റേറ്റ്  ഇന്‍കം ടാക്‌സ് എന്നത് ഫ്‌ലോറിഡയില്‍ കേട്ട് കേഴ്‌വി പോലുമില്ല.
കുറെ പ്രസിഡണ്ട്മാര്‍ കുടിയേറി അടിഞ്ഞു കൂടിയ വാഷിങ്ടണ്‍ ഡി സി യില്‍ പോയി താമസിക്കാമെന്നു  ചിന്തിച്ചാല്‍ സ്‌റ്റേറ്റ് ഇന്‍കം ടാക്‌സ് 8.93% വരെയുണ്ട്. എന്നാല്‍ അങ്ങേയറ്റത്തുള്ള കാല്‌ഫോര്‍ണിയായില്‍ പോകാമെന്നു വിചാരിച്ചപ്പോള്‍ അവിടെ 13,5% ആണെന്നറിഞ്ഞു . ഏതായാലും ട്രംപിന്റെ കയ്യില്‍നിന്നും ടാക്‌സ് വാങ്ങി ഒരു സ്‌റ്റേറ്റും നന്നാകാമെന്ന് വെറുതെ സ്വപ്നം കാണേണ്ട.
ഫ്‌ലോറിഡായുടെ സിറ്റി ഏരിയാകളില്‍ സെയില്‍ടാക്‌സും ഇല്ലെന്നു കേള്‍ക്കുന്നു. പ്രോപ്പര്‍ട്ടി ടാക്‌സും 1.25% മാത്രമേയുള്ളു . ഇതൊക്കെത്തന്നെ ധാരാളം; എല്ലാവര്‍ഷവും  കോടികള്‍ നികുതിയിനത്തില്‍ ലാഭിച്ചുകൊണ്ടു തന്നെ, ഒരു നികുതിയും കൊടുക്കാതെ  മക്കള്‍ക്കും അനന്തരാവകാശികള്‍ക്കും ട്രംപ് സാമ്രാജ്യം പിന്തുടരാനുള്ള സാധ്യതകള്‍  വിനിയോഗിക്കാന്‍ ട്രമ്പ്  വാസസ്ഥലം ഫ്‌ലോറിഡായിലേക്കു മാറ്റുന്നത് ഉചിതമായ തീരുമാനം തന്നെ .
കാണിപ്പയ്‌യൂരിന്റെ കവടി നിരത്തു പ്രകാരം  മാനഹാനിയും ധനനഷ്ടവും ഒരുമിച്ചനുഭവിപ്പാന്‍ യോഗ്യതയുള്ള സമയമാണ് .പ്രസിഡണ്ട് ആയിരിക്കുന്ന കാലത്തോളം ഇനി വലിയ കേസോ ജയിലോ പേടിക്കേണ്ടതില്ലായിരിക്കാം. ഫോക്‌സ് ചാനലും റുപേര്‍ട് മുര്‍ഡോക്കെന്ന കവചവും തത്ക്കാലം  കാലു മാറിയില്ലെങ്കില്‍ എങ്ങനെയും പിടിച്ചു നിന്നേ പറ്റു. പക്ഷേ അനര്‍ത്ഥങ്ങള്‍ കണ്ടകശ്ശനിയില്‍ എപ്പോള്‍ വന്നെന്നു ചോദിച്ചാല്‍ മതി. ഇന്‍പീച്ച്‌മെന്റ് കൊണ്ട് നേരിയ മാനഹാനി തന്റെമേല്‍ മറ്റുള്ളവര്‍ മൂലം വന്ന് ഭവിച്ചിട്ടുണ്ടെങ്കിലും, ഇനി ഒരു ഡോളര്‍ പോലും ധന നഷ്ടം വരാന്‍ ട്രമ്പ് വിചാരിക്കുന്നില്ല .

 വരത്തന്‍ എന്ന് വിളിച്ചാലും വേണ്ടില്ല;
ലാഭിച്ചെടുക്കും  ബഹു നികുതികളഹോ
മാനക്കേടും തേയ്ച്ചു മായ്ച്ചു മറന്ന്
കളഞ്ഞിടും ട്രമ്പായാലും  കാലാന്തരേ !

Join WhatsApp News
Fire of FEAR 2020-01-01 13:43:20

In a move that is sure to send shockwaves of fear across Trumpland, Chief Justice John Roberts on New Year’s eve issued his annual report urging his fellow federal judges to stand up for democracy focusing on their “duty without fear.”

In our age, when social media can instantly spread rumor and false information on a grand scale, the public’s need to understand our government, and the protections it provides, is ever more vital,” “We should celebrate our strong and independent judiciary, a key source of national unity and stability.”

He also urged his fellow judges to “reflect on our duty to judge without fear of favor, deciding each matter with humility, integrity and dispatch.”

Roberts then encouraged judges to “do our best to maintain the public’s trust that we are faithfully discharging our solemn obligation to equal justice under the law.”


benoy 2020-01-01 21:09:06
ആലോചിച്ചുനോക്കിയാൽ ഈ ലേഖകനും ഇന്ത്യയിൽ നിന്ന് വന്ന ഒരു വരത്തൻ അല്ലേ?
മണ്ടശിരോമണികൾ 2020-01-02 09:36:28
ട്രംപിന്റെ ശിങ്കിടികൾക്ക് ആലോചിക്കാൻ കഴിവില്ലാത്തവരാണെന്ന് ആർക്കാ അറിയാൻ വയ്യാത്തത് .  ഇന്നും കൽക്കരി ഖനിയിൽ ജോലി കിട്ടും എന്ന് പ്രതീക്ഷിച്ചിരിക്കുന്നവർ . കഷ്ടം . ഇമ്പീച്ച്മെന്റും കഴിഞ്ഞു ചരിത്രത്തിന്റെ കറുത്ത താളുകളിൽ കേറി കഴിഞ്ഞു എന്നിട്ടും ഓരോന്ന് ഇരുന്നു മോങ്ങുന്നു . 


JACOB 2020-01-02 12:51:02
If the economy and stock market are up in 2020, Trump will be reelected. The DEM socialist could only offer Cuba/ Venezuela/Russia style standard of living. Bernie Sanders is a 1960's Hippie retread. He is a millionaire but will not redistribute his money. Old Joe (Biden) got no Mojo. Future move about Amy - Minnesota Klobuchar and the campaign of doom. Elizabeth Warren is Math challenged. Kamala Harris always looked liked an angry woman. Today Julian Castro withdrew. He never had any accomplishments. The list goes on... Trump wins 2020 in a landslide! 
Intelligent Data 2020-01-02 18:52:38
The economy is good but Trump's approval rating is 45%.  Trump supporters have a problem to get the data analyzed and understand the real problem.  If the approval rate is inversely proportional to the economy then, the chances for your conman to get elected are 'zero'.   80% of Trump supporters have less than high school education. So don't think you can get away with the truth by spitting out irrational garbage on e-Malayalee page Jac-ass. 
Op-Ed 2020-01-02 20:06:39
ചിന്തിക്കുന്നവർക്കും സത്യം എന്താണെന്ന് അന്വേഷിക്കുന്നവർക്കും അറിയാം ട്രംപ് അമേരിക്കൻ പ്രസിഡണ്ട് പദവിക്ക് യോഗ്യനല്ലെന്ന് .  ഇന്ന് രാഷ്ട്രീയംകൊണ്ടും മതംകൊണ്ടും ആർക്കും പ്രയോചനം ഇല്ലാതിരിക്കാൻ കാരണം , ചിന്തിക്കാത്ത ഒരു വല്യയ ജനത അവരെ പിന്തുടരുന്നു എന്നുള്ളതുകൊണ്ടാണ് . 

"Those who say religion has nothing to do with politics do not know what religion is." ~ Mahatma Gandhi
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക