Image

കേരളത്തിനെതിരെ കേന്ദ്രം കണ്ണുരുട്ടുമ്പോൾ രണ്ടാം ലോക കേരള സഭയിൽ കേന്ദ്രത്തോട് വെല്ലുവിളി (കുര്യൻ പാമ്പാടി)

Published on 02 January, 2020
കേരളത്തിനെതിരെ കേന്ദ്രം കണ്ണുരുട്ടുമ്പോൾ  രണ്ടാം ലോക കേരള സഭയിൽ കേന്ദ്രത്തോട് വെല്ലുവിളി (കുര്യൻ പാമ്പാടി)
പൗരത്വ നിയമഭേദഗതിയുടെ പേരിൽ കേരളവും കേന്ദ്രവും തമ്മിലുള്ള പോരു  മുറുകുന്നതിനിടയിൽ   ലോക കേരള സഭയുടെ രണ്ടാം സമ്മേളനം വിളിച്ചു  കൂട്ടിക്കൊണ്ടു കേരളത്തിലെ ഇടതു ഭരണകൂടം കേന്ദ്രത്തെ വെല്ലു വിളിച്ചു.

അതിനു തൊട്ടു മുമ്പ് ഗവർമെന്റ് ഒരു കാര്യം കൂടി ചെയ്തു. ഇന്ത്യയിലാദ്യമായി നിയമസഭ വിളിച്ച് ചേർത്ത് കേന്ര നിയമത്തെ പാടെ നിരസ്കരിച്ച് കൊണ്ടുള്ള പ്രമേയം പാസ്സാക്കിയെടുത്തു.  ഭരണഘടനപ്രകാരം  കേരളത്തിന്റെ നടപടി ഒട്ടും ശരിയായില്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആക്ഷേപിക്കുകയും കേന്ദ്രത്തിനെതിരെ കേരളത്തിന് ഒരു ചുക്കും ചെയ്യാനാവില്ലെന്ന് കേന്ദ്ര മന്ത്റി വി. മുരളീധരൻ മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ലോക കേരള സഭയെ അഭിസംബോധന ചെയ്യാൻ മന്ത്രി മുരളീധരനെ ക്ഷണിച്ചിരുന്നുവെങ്കിലുംഅദ്ദേ
ഹം വിട്ടു നിന്നു. ഒപ്പം ആദ്യ കേരളലോക സഭയിൽ സഹകരിച്ച കോൺഗ്രസ്,  പ്രതിഷേധം രേഖപ്പെടുത്താനായി  നിയമസഭയുടെ അടിയന്തിര യോഗം വിളിച്ചും  പ്രവാസി സഭക്ക് വേണ്ടി  വിശാലമായ ഹാൾ തീർത്തും സജ്ജീകരണങ്ങൾ ഒരുക്കിയും പണം ദുർവിനിയോഗം ചെയ്തുവെന്നാക്ഷേപിച്ച് രണ്ടാം സഭ ബഹിഷ്കരിച്ചു.

പ്രവാസികളെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കരുതെന്നു വ്യവസായി രവിപിള്ള പ്രതികരിച്ചപ്പോൾ  മാറിയാലും ലോകകേരള സഭ ഉണ്ടാവുമെന്ന് എംകെ യൂസഫലി തുറന്നടിച്ചു.

പ്രവാസികൾക്ക് വേണ്ടി കേന്ദ്രം ഒന്നും ചെയ്‌തിട്ടില്ലെന്നു രണ്ടാം സഭയിൽ ആമുഖപ്രസംഗം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ആക്ഷേപിച്ചു. ഇതുവരെ ഒരു പ്രവാസി നയം പ്രഖ്യാപിക്കുക പോലും ചെയ്തിട്ടില്ല. യുപിഎ  ഭരണകാലത്ത്  വയലാർ രവിയെ മന്ത്രി ആക്കിക്കൊണ്ടു ഒരു പ്രവാസി മന്ത്രികാര്യാലയം  എങ്കിലും ഉണ്ടായിരുന്നു. ലോകത്ത് പലയിടത്തും പ്രവാസി യോഗങ്ങൾ വിളിക്കുകയും ഏറെപേർക്കു പ്രവാസി ഭാരതീയ പുരസ്കാരം നൽകുകയും ചെയ്തു.

കേന്രഗവർമെൻറ്  പ്രവാസി നയം പ്രഖ്യാപിക്കുന്നതിനും  പ്രവാസി ക്ഷേമ പരിപാടികൾ അറബിക്കുന്നതിനും കേരളം സമ്മർദ്ദം ചെലുത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞു.നാടിനും പുറംനാടിനുമിടയിൽ പാലമായി പ്രവാസിസമൂഹം മാറണം

 കേരളം ചെയ്തത്  ലോകമാസകലമുള്ള സ്വന്തം പ്രവാസികളെ ജന്മനാടുമായി കൂട്ടിയിണക്കാൻ അവരെ ഉൾപ്പെടുത്തികൊണ്ടു സ്ഥിരമായ  ഒരു ലോക കേരള സഭ രൂപവൽക്കരിക്കുകയാണ്. . ലോകത്തിൽ തന്നെ   ആദ്യമായുള്ള സംരംഭം..ആ സഭക്ക് നിയമത്തിന്റെ പരിരക്ഷ നൽകാൻ നടപടിയുമായി. അതിനു വേണ്ട ഡ്രാഫ്റ്റ് ബിൽ ചൊവ്വാഴ്ച നിയമസഭാ സമുച്ചയത്തിൽ ആരംഭിച്ച രണ്ടാം ലോക കേരള സഭയിൽ അവതരിപ്പിക്കുകയും ചെയ്തു.

സഭ ഏകകണ്ഠമായി അംഗീകാരം നൽകിയ ബിൽ  ഇനി കേരള നിയമസഭയിൽ അവതരിപ്പിച്ചു പാസാക്കുമെന്നു   മുഖ്യമന്ത്രിയും ലോക കേരളസഭാ നേതാവുമായ പിണറായി വിജയൻ അറിയിച്ചു. 2018 ൽ ആദ്യമായി വിളിച്ച് കൂടിയ ലോക കേരള സഭയുടെ ഇത പര്യന്തമുള്ള പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതും ഭാവി പ്രവർത്തനങ്ങൾ വിഭാവനം ചെയ്യുന്നതുമായ  കരട് രൂപരേഖ അ ദ്ദേഹം അംഗങ്ങൾക്കു സമർപ്പിച്ചു.

സ്‌പീക്കർ പി. ശ്രീ രാമകൃഷ്ണൻ അധ്യക്ഷത വഹിച്ച സമ്മേളനം . ചീഫ് സെക്രട്ടറി ടോം ജോസിന്റെ ഔദ്യോഗിക വിളംബരത്തോടെയാണ് ആരംഭിച്ചത്. രണ്ടാം കേരളസഭയുടെ ഔപചാരികമായ ഉദ്ഘാടനം തിങ്കളാഴ്ച്ച വൈകുന്നേരം കനകക്കുന്നിലെ നിശാഗാന്ധി ഓഡിറ്റോറിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുകയുണ്ടായി.

 നീതി ആയോഗിന്റെ സുസ്ഥിര വികസന സൂചികയിൽ കേരളം ഒന്നാമതെത്തിയതിൽ പ്രവാസികളുടെ സംഭാവനകൾ വഹിച്ച പങ്ക് വലുതാണെന്ന് ഗവർണ്ണർ  പറഞ്ഞു. 27 രാജ്യങ്ങളിൽ നിന്നായി 500 ലേറെ പേർ പങ്കെടുത്ത ഒന്നാം സമ്മേളനത്തിന്റെ ഭാഗമായി ഏഴു കമ്മിറ്റികൾ രൂപീകരിച്ച് സർക്കാരിന് ശുപാർശകൾ നൽകിയെന്നത് വളരെ അഭിനന്ദനാർഹമാണ്. ഈ ശുപാർശകളിൻമേൽ സംസ്ഥാന സർക്കാർ കൈക്കൊണ്ട നടപടികൾ പ്രവാസികളിൽ വലിയ വിശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അതിന് തെളിവാണ് രണ്ടാം സമ്മേളനത്തിലെ വർധിച്ച പങ്കാളിത്തമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏറ്റവും പുതിയ മൈഗ്രെഷൻ സർവേ പ്രകാരം 21  ലക്ഷം മലയാളികൾ ഇന്ത്യക്കു പുറത്ത് ജോലിചെയ്യുന്നുവെന്നു കരടു രേഖ വെളിപ്പെടുത്തുന്നു. 2013-18 കാലയളവിൽ ഏതാണ്ട് മൂന്ന് ലക്ഷം പേരുടെ കുറവാണ് സംഭവിച്ചിരിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ ഒരു കണക്കാണിത്.

കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളുടെ എണ്ണവും  ഈ കാലയളവിൽ ഏഴ് ലക്ഷത്തിൽ നിന്ന് 5.24 ലക്ഷമായി കുറഞ്ഞു. തുടർച്ചയായ ഒരു ട്രെൻഡ് ആണിത്. അതായതു ഇതരസംസ്ഥാനങ്ങളിലേക്കുള്ള കേരളീയരുടെ കുടിയേറ്റം ക്രമാനുഗതമായി കുറഞ്ഞുകൊണ്ടിരിക്കുന്നു.

എന്നിരുന്നാലും കേരളത്തിലേക്കുള്ള പ്രവാസി നിക്ഷേപത്തിന്റെ തോത് ഇരട്ടിയിലേറെയായി വർധ്ധിച്ചിട്ടുണ്ട്. 2011ൽ ഇത് 49,695 കോടി രൂപയായിരുന്നു. 2013ൽ അത് 7,1142 കൂടിയായി 2018ൽ 85082 കോടി രൂപയായി ഉയർന്നു സർവകാല റിക്കാർഡ് സൃഷ്‌ടി ച്ചു.

ഒന്നാം ലോക കേരള സഭയിൽ ഉന്നയിച്ച നിർദേശങ്ങൾ പ്രകാരം  പ്രവാസികൾക്ക് പ്രവാസത്തിനു മുമ്പും അതിനുശേഷവും നാട്ടിൽ മടങ്ങിവന്ന ശേഷവും ഉണ്ടാകുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് സ്വീകരിച്ച നടപടികൾ രേഖയിൽ അക്കമിട്ടു നിരത്തുന്നുണ്ട്.

കേരള ഗവ. ആരംഭിച്ച നോർക്ക വകുപ്പും നോഡൽ ഏജൻസിയായ നോർക്ക റൂട്ട് സും പ്രവാസി ക്ഷേമ ബോർഡും ഏറ്റവും ഒടുവിലായി ലോക കേരളസഭയിലൂടെ ലക്ഷ്യമാക്കുന്ന  ക്ഷേമപ്രവർത്തനങ്ങളും മറ്റു സംസ്ഥാങ്ങൾക്കു കൂടി മാതൃകയായിട്ടുണ്ട്. ആന്ധ്ര പ്രദേശ് കേരളംമാതൃകയിൽ സ്വീകരിച്ച് ചില നടപടികൾ കേരളത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ്.

ഒന്നാം സഭയുടെ തീരുമാനപ്രകാരം 2018  ജൂലൈയിൽ  ലോക കേരള സഭയുടെ സെക്രട്ടറിയേറ്റ് നിലവിൽ വന്നു. കേരള ചീഫ് സെക്രട്ടറി, നോർക്ക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കേരളനിയമ സഭാ  സെക്രട്ടറി, നോർക്ക റൂട്സ് വൈസ്  ചെയർമാൻമാർ, പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ, ആസൂത്രണ ബോർഡ് മെമ്പർ ഡോ. കെ എൻ  ഹരിലാൽ, നോർക്ക റൂട് സ്  ചീഫ് എക്സിക്യൂട്ടീവ്  ഓഫീസർ , പ്രവാസി ക്ഷേമനിധി ബോർഡ് ചീഫ്  എക്സിക്യൂട്ടീവ്  ഓഫീസർ  എന്നിവനാണ്  അംഗങ്ങൾ.

രവി പിള്ള, യുസഫ് അലി, ആസാദ് മൂപ്പൻ, സി വി റപ്പായി, സുനിത കൃഷ്ണൻ, പ്രൊഫ. കെ സച്ചിതാനന്ദൻ, ബെന്യാമിൻ എന്നിവർ അധ്യക്ഷൻമാരായി സ്റ്റാന്റിംഗ് കമ്മിറ്റികളും പ്രവർത്തിച്ചു വരുന്നു.

പ്രവാസ ജീവിതം ഓരോ പ്രവാസിക്കും വലിയ പാഠങ്ങളാണ് പകർന്നു നൽകുന്നതെന്ന് മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ മേതിൽ രേണുക പറഞ്ഞു. കേരളത്തിലാണ് ജനിച്ചതെങ്കിലും 30 വർഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് കഴിയുന്നത്. പ്രമുഖ പത്രങ്ങളിലും മാഗസിനുകളിലും പ്രവർത്തിച്ച അവരുടെ വാക്കുകളിൽ ജോലിയോടുള്ള ആത്മാർത്ഥത നിറഞ്ഞു നിന്നു.
വിദേശ മലയാളികളെ സംബന്ധിച്ച് ലോക കേരള സഭ വലിയൊരു വേദിയാണെന്ന് മേതിൽ രേണുക പറഞ്ഞു.  ചെയ്യുന്നു. ഇത് ആദ്യമായാണ് ലോക കേരള സഭയിലെത്തുന്നത്.

ദീർഘനാൾ താമസിച്ച ദക്ഷിണാഫ്രിക്കയോടും ഒരു പ്രത്യേക ഇഷ്ടം രേണുകയ്ക്കുണ്ട്. ഇരുണ്ട ഭൂഖണ്ഡം, അപകടം പിടിച്ച നാട്, അക്രമങ്ങളുടെ ഇടം എന്നൊക്കെയാണ് ആഫ്രിക്കയെക്കുറിച്ച് കേൾക്കുമ്പോൾ എല്ലാവരും ആദ്യം പ്രതികരിക്കുന്നത്. എന്നാൽ ആകർഷകമായ 54 സ്ഥലങ്ങൾ ചേരുന്ന ഒരു ഭൂഖണ്ഡമാണത്. ഓരോയിടവും മറ്റൊന്നിൽ നിന്ന് വ്യത്യസ്തവുമാണ്. മലയാളികൾക്കും ആഫ്രിക്കക്കാർക്കും പരസ്പരം നിരവധി കാര്യങ്ങൾ പഠിക്കാനാവുമെന്ന് രേണുക പറയുന്നു.
കേരളത്തിനെതിരെ കേന്ദ്രം കണ്ണുരുട്ടുമ്പോൾ  രണ്ടാം ലോക കേരള സഭയിൽ കേന്ദ്രത്തോട് വെല്ലുവിളി (കുര്യൻ പാമ്പാടി)
നിയമസഭയിലെ ആർ ശങ്കരനാരായണൻ തമ്പിഹാളിൽ രണ്ടാം ലോകകേരള സഭയെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യുന്നു.
കേരളത്തിനെതിരെ കേന്ദ്രം കണ്ണുരുട്ടുമ്പോൾ  രണ്ടാം ലോക കേരള സഭയിൽ കേന്ദ്രത്തോട് വെല്ലുവിളി (കുര്യൻ പാമ്പാടി)
മുഖ്യ മന്ത്രി പിണറായി വിജയനുമായി അംഗങ്ങളുടെ മുഖാമുഖം.
കേരളത്തിനെതിരെ കേന്ദ്രം കണ്ണുരുട്ടുമ്പോൾ  രണ്ടാം ലോക കേരള സഭയിൽ കേന്ദ്രത്തോട് വെല്ലുവിളി (കുര്യൻ പാമ്പാടി)
വിദേശ മലയാളി പ്രതിനിധികൾക്ക് സ്വാഗതം.
കേരളത്തിനെതിരെ കേന്ദ്രം കണ്ണുരുട്ടുമ്പോൾ  രണ്ടാം ലോക കേരള സഭയിൽ കേന്ദ്രത്തോട് വെല്ലുവിളി (കുര്യൻ പാമ്പാടി)
മറ്റൊരു പ്രവാസി സംഘം.
കേരളത്തിനെതിരെ കേന്ദ്രം കണ്ണുരുട്ടുമ്പോൾ  രണ്ടാം ലോക കേരള സഭയിൽ കേന്ദ്രത്തോട് വെല്ലുവിളി (കുര്യൻ പാമ്പാടി)
പ്രതിനിധികൾ വീണ്ടും
കേരളത്തിനെതിരെ കേന്ദ്രം കണ്ണുരുട്ടുമ്പോൾ  രണ്ടാം ലോക കേരള സഭയിൽ കേന്ദ്രത്തോട് വെല്ലുവിളി (കുര്യൻ പാമ്പാടി)
നിശാഗന്ധിയിൽ നൃത്തം അവതരിപ്പിച്ച നടി ആശാ ശരത്ത് രണ്ടാം ലോക കേരള സഭയിൽ
കേരളത്തിനെതിരെ കേന്ദ്രം കണ്ണുരുട്ടുമ്പോൾ  രണ്ടാം ലോക കേരള സഭയിൽ കേന്ദ്രത്തോട് വെല്ലുവിളി (കുര്യൻ പാമ്പാടി)
ഹെർമൻ ഗുണ്ടർട്ടിന്റെ അപൂർവ രേഖകൾ ഡോ. ഹൈക്കെ ഒബർലിൻ മുഖ്യമന്ത്രിക്കു കൈമാറുന്നു.
കേരളത്തിനെതിരെ കേന്ദ്രം കണ്ണുരുട്ടുമ്പോൾ  രണ്ടാം ലോക കേരള സഭയിൽ കേന്ദ്രത്തോട് വെല്ലുവിളി (കുര്യൻ പാമ്പാടി)
നിശാഗന്ധിയിൽ നടന്ന ഉദ്ഘാടനം--ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
കേരളത്തിനെതിരെ കേന്ദ്രം കണ്ണുരുട്ടുമ്പോൾ  രണ്ടാം ലോക കേരള സഭയിൽ കേന്ദ്രത്തോട് വെല്ലുവിളി (കുര്യൻ പാമ്പാടി)
ലോക കേരള സഭയുടെ മേഖലാ ചർച്ചകളിലൊന്ന്.
കേരളത്തിനെതിരെ കേന്ദ്രം കണ്ണുരുട്ടുമ്പോൾ  രണ്ടാം ലോക കേരള സഭയിൽ കേന്ദ്രത്തോട് വെല്ലുവിളി (കുര്യൻ പാമ്പാടി)
അമേരിക്ക, യൂറോപ് മേഖലാ ചർച്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക