Image

ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് പ്രതിഷേധിച്ചു

Published on 02 January, 2020
ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് പ്രതിഷേധിച്ചു
കുവൈത്ത്: എന്‍സിപി സംസ്ഥാന അധ്യക്ഷനും മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായിരുന്ന തോമസ് ചാണ്ടിയുടെ നിര്യാണത്തില്‍ നിയമസഭാ സമ്മേളനം ചേര്‍ന്നപ്പോള്‍ സഭ ഒന്നടങ്കം അനുശോചനം രേഖപ്പെടുത്താഞ്ഞതില്‍ ഓവര്‍സീസ് എന്‍ സി പി കുവൈറ്റ് പ്രതിഷേധിച്ചു.

ഇടതു മുന്നണി സര്‍ക്കാരില്‍ പങ്കാളിയായ എന്‍ സി പി യുടെ പ്രവാസി സംഘടന പ്രതിനിധിയെ ലോക കേരള സഭയില്‍ പങ്കെടുപ്പിക്കാനായി മുഖ്യമന്ത്രിക്കു കത്തു നല്‍കിയിട്ടും പ്രവാസി വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇടപെട്ട് അംഗങ്ങളുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കിയ നടപടി അന്വേഷിക്കണമെന്നും കുവൈറ്റ് അബാസിയ പോപ്പിന്‍സ് ഹാളില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക