Image

പുതുവര്‍ഷദിനത്തില്‍ ഏറ്റവുമധികം കുഞ്ഞുങ്ങള്‍ പിറന്നത് ഇന്ത്യയില്‍

Published on 02 January, 2020
പുതുവര്‍ഷദിനത്തില്‍ ഏറ്റവുമധികം കുഞ്ഞുങ്ങള്‍ പിറന്നത് ഇന്ത്യയില്‍
യുനൈറ്റഡ് നേഷന്‍സ്: പുതുവര്‍ഷദിനത്തില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കുഞ്ഞുങ്ങള്‍ പിറന്ന റെക്കോഡ് ഇന്ത്യക്ക്. 67,385 കുഞ്ഞുങ്ങളാണ് 2020 ജനുവരി ഒന്നിന് ഇന്ത്യയില്‍ പിറന്നത്. ചൈനയാണ് തൊട്ടുപിറകില്‍ 46,299. മൊത്തം 3,92,078 കുട്ടികളാണ് പിറന്നത്. ഐക്യരാഷ്ട്രസഭ സംഘടനയായ യൂനിസെഫാണ് കണക്കുകള്‍ പുറത്തുവിട്ടത്.

പുതുപ്പിറവിയിലെ ആദ്യ കുഞ്ഞ് ഫിജിയിലും അവസാനത്തേത് അമേരിക്കയിലുമാണ്. ഇന്ത്യക്കും ചൈനക്കും പിറകെ, മൊത്തം കുഞ്ഞുങ്ങളില്‍ പകുതിയിലധികവും പിറന്ന രാജ്യങ്ങള്‍ ഇവയാണ്: നൈജീരിയ (26,039), പാകിസ്താന്‍ (16,787), ഇന്തോനേഷ്യ (13,020) അമേരിക്ക (10,452), ഡി.ആര്‍. കോംഗോ (10,247), ഇത്യോപ്യ (8,493).

എല്ലാ വര്‍ഷം ജനുവരിയിലും കുഞ്ഞുങ്ങളുടെ പിറവി ആഘോഷിക്കുന്നതിന്‍െറ ഭാഗമായാണ് യൂനിസെഫ് കണക്കെടുക്കുന്നത്. 2027 ആകുമ്പോഴേക്ക് ഇന്ത്യ ജനസംഖ്യയില്‍ ചൈനയെ മറികടക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Join WhatsApp News
ബോധവല്‍ക്കരണം എന്ന നന്മ്മ 2020-01-05 13:09:04
പെണ്ണുങ്ങൾ ജാഗ്രതേ!  ഇങ്ങനെ പെറ്റു കൂട്ടിയാൽ!
 ഇ ഭൂമിക്കു താങ്ങാവുന്നതിലും വളരെ അധികം ജനങ്ങൾ ഇപ്പോൾ തന്നെ ഉണ്ട്.  7+ കോടിയിൽ മൂന്നിൽ ഒന്ന് ജനങ്ങൾ  ദരിദ്രർ ആണ്. ജനസംഘ്യ  വർദ്ധനവ്  നമ്മൾ തന്നെ സ്വയം നിയന്ത്രിക്കുന്നില്ല എങ്കിൽ പ്രകൃതി  അ പ്രക്രിയ ഏറ്റെടുക്കും, അത് ക്രൂരവും ആയിരിക്കും. 5 കോടിയിൽ താഴെ ആയിരിക്കണം മൊത്തം ജന സംഘ്യ.  ഇപ്പോൾ നിലവിലുള്ള  ആഹാര ഉൽപ്പാദന രീതികൾ എന്നും മുന്നോട്ടു പോകുകയില്ല. കീട നാശിനികൾ, രാസ വളങ്ങൾ, പരിസര മലിനീകരണം, വെള്ളത്തിൻ്റെ കുറവ്, കാട് വെട്ടി തെളിക്കൽ ഇങ്ങനെ അനേക കാരണങ്ങൾ  നിമിത്തം  ഭൂമിയിലെ  ജന വാസം  വളരെ ദുഷ്ക്കരം ആകും.
 ദരിദ്ര്യർ മിക്കവാറും ദരിദ്രർ ആയി മരിക്കുന്നു.  ദാരിദ്രവും പട്ടിണിയും ഉണ്ടെങ്കിലേ മതവും രാഷ്ട്രീയവും നിലനിൽക്കുകയുള്ളു. അതിനാൽ കൂടുതൽ കുട്ടികളെ പെറ്റു കൂട്ടുവാൻ പുരോഹിതർ പ്രേരിപ്പിക്കും,  രാഷ്ട്രീയക്കാർ  കണ്ടില്ല എന്ന് നടിക്കുകയും ചെയ്യും. ജനസംഘ്യ വർദ്ധനവ്  കൂടുതലും ദരിദ്ര രാജ്യങ്ങളിലും ദരിദ്രരുടെ ഇടയിലും ആണ്.  ദരിദ്രർ പൊതുവെ വിദ്യാഭ്യാസം കുറഞ്ഞവർ ആണ്. അവരെ                                  തെറ്റിദ്ധരിപ്പിക്കാൻ  വളരെ എളുപ്പവും ആണ്.  മറ്റുള്ളവരെ വഴി തെറ്റിക്കുക എന്ന തിൻമ്മ പ്രവർത്തിക്കാൻ യാതൊരു മടിയും ഇല്ലാത്തവർ ആണ്  മത, രാഷ്ട്രീയ നേതാക്കൾ. അവരുടെ ജീവിതം എന്നും സുഖങ്ങൾ നിറഞ്ഞവയും ആയിരിക്കും. നന്മ്മ എന്നാൽ നല്ല പ്രവർത്തികൾ എന്നത് കൂടാതെ  ബോധവൽക്കരണം കൂടിയാണ്.  അതിനാൽ വിവരവും വിധ്യഭ്യാസവും ഉള്ളവർ പ്രതേകിച്ചും ദരിദ്രരുടെ  ഇടയിൽ ഇറങ്ങി  അവരെ ബോധവൽക്കരിക്കണം.-andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക