ലണ്ടന്‍: മാസത്തിലെ മൂന്നാം ശനിയാഴ്ചകളില്‍ നടത്തപ്പെടുന്ന ലണ്ടന്‍ ബൈബിള്‍ കണ്വന്ഷന് ജനുവരി 18ന് ഉച്ചകഴിഞ്ഞു 2 മുതല്‍ പാമേഴ്സ് ഗ്രില്‍ കാത്തലിക് ഹൈസ്കൂളില്‍ നടക്കും.
ജപമാലയോടുകൂടി ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, കുന്പസാരം, സ്പിരിച്വല്‍ ഷെയറിംഗ്, ദിവ്യകാരുണ്യ ആരാധന, രോഗസൗഖ്യപ്രാര്ഥന എന്നിവ നടക്കും.
എന്‍ഫീല്‍ഡ്, പോണ്ടേഴ്സ് എന്റ് ഇടവക വികാരി ഫാ. ജോണ്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ജാക്സന് ജോസ് വചന സന്ദേശം നല്‍കും. വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായ് യുകെ കിഡ്സ് ഫോര്‍ കിംഗ്ഡം നയിക്കുന്ന പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും.
വിലാസം:St. Annes Catholic High School, 6, Oakthrope Road, Palmers Green, London, N13 5TY.