Image

മാഞ്ചസ്റ്റര്‍ സെന്റ് തോമസ് മിഷനില്‍ ഇടവക ദിനവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ആഘോഷിച്ചു

Published on 07 January, 2020
മാഞ്ചസ്റ്റര്‍ സെന്റ് തോമസ് മിഷനില്‍ ഇടവക ദിനവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും ആഘോഷിച്ചു
വിഥിന്‍ഷോ: മാഞ്ചസ്റ്റര്‍ സെന്റ് തോമസ് മിഷനില്‍ ഇടവക ദിനവും സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികവും വിവിധ പരിപാടികളോടെ ആഘോഷിച്ചു. സെയില്‍ കമ്യൂണിറ്റി സെന്ററില്‍ നടന്ന ആഘോഷ പരിപാടികള്‍ വികാരി ഫാ.ജോസ് അഞ്ചാനിക്കല്‍ ഉദ്ഘാടനം ചെയ്തു. സണ്‍ഡേസ്‌കൂള്‍ ഹെഡ് ബോയ് ലിയോ ജോര്‍ജ് സ്വാഗതം ആശംസിച്ചു. സെക്രട്ടറി ജോബി തോമസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹെഡ് ടീച്ചര്‍ ബിജോയ് മാത്യു, ഹെഡ് ഗേള്‍ ആഞ്ചല സിബി,സാവിയോ ഫ്രണ്ട്‌സിനുവേണ്ടി റോജര്‍ കുര്യന്‍, മിഷന്‍ ലീഗിനുവേണ്ടി ജെയ്ക്ക് തോമസ്, എസ്എംവൈഎമ്മിനു വേണ്ടി അഭിഷേക് അലക്‌സ്, വിമണ്‍സ് ഫോറത്തിനുവേണ്ടി ട്വിങ്കിള്‍ റെയ്സണ്‍, മെന്‍സ് ഫോറത്തിനുവേണ്ടി തോമസ് സേവ്യര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

തുടര്‍ന്നു സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ വിവിധങ്ങളായ പരിപാടികള്‍ അരങ്ങേറി. മ്യുസിക്കല്‍ ഡ്രാമയും മാതൃവേദിയുടെ ഒപ്പനയും എല്ലാം മികച്ചനിലവാരം പുലര്‍ത്തി. സണ്‍ഡേ സ്‌കൂള്‍ പരീക്ഷയിലേയും സ്‌പോര്‍ട്‌സ് ഡെയിലെയും വിജയികള്‍ക്ക് ഫാ. ജോസ് അഞ്ചാനിക്കല്‍, ഫാ. ഫ്രാന്‍സിസ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഷേര്‍ളി ജോര്‍ജ് അവതാരക ആയപ്പോള്‍ അഞ്ചു ബെന്‍ടണ്‍ നന്ദി പറഞ്ഞു. സ്‌നേഹവിരുന്നിനെ തുടര്‍ന്നു ദിവ്യബലിയോടെയാണ് പരിപാടികള്‍ സമാപിച്ചു.

ട്രസ്റ്റിമാരായ സിബി, ബിജോയ്,ജോബി എന്നിവരുടെയും സണ്‍ഡേസ്‌കൂള്‍ അധ്യാപകരുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച വിവിധ കമ്മിറ്റികള്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പരിപാടികളില്‍ പങ്കെടുക്കാനെത്തിയ ഇടവക സമൂഹത്തിനും വിജയത്തിനായി പ്രവര്‍ത്തിച്ചവര്‍ക്കും ഫാ.ജോസ് അഞ്ചാനിക്കല്‍ നന്ദി പറഞ്ഞു.

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക