Image

കോഴിക്കോട് ജില്ലാ അസോസിയേഷന്‍ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു

Published on 07 January, 2020
കോഴിക്കോട് ജില്ലാ അസോസിയേഷന്‍ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു

കുവൈത്ത്: കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റ് ക്രിസ്മസ് പുതുവത്സരാഘോഷം സമുചിതമായി ആഘോഷിച്ചു. അബാസിയ ഹൈഡൈന്‍ ഹാളില്‍ നടത്തിയ ആഘോഷ പരിപാടികള്‍ ഫാ. മാത്യു എം. മാത്യൂസ് ഉദ്ഘാടനം ചെയ്തു. ആക്ടിംഗ് പ്രസിഡന്റ് കെ. ഷൈജിത്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി ജാവേദ് ബിന്‍ ഹമീദ് സംഘടനാ കാര്യങ്ങള്‍ വിശദീകരിച്ചു.

ലോക കേരളസഭ അംഗം ബാബു ഫ്രാന്‍സിസ്, രക്ഷാധികാരികളായ ഹമീദ് കേളോത്ത്, ഷെരീഫ് താമരശേരി, മഹിളാ വേദി പ്രസിഡന്റ് ഇന്ദിര രാധാകൃഷ്ണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

പ്രവാസ ജീവിതം മതിയാക്കി ഉപരിപഠനത്തിനു നാട്ടിലേക്കു പോകുന്ന ബാലവേദി മുന്‍ ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ സെക്രട്ടറി നമിത ശിവകുമാറിന് ചടങ്ങില്‍ യാത്രയയപ്പും ഉപഹാരവും സമര്‍പ്പിച്ചു. ബാലവേദി കുട്ടികള്‍ക്ക് നല്‍കിയ വിവിധ സേവനങ്ങള്‍ പരിഗണിച്ച് ജീവ ജയേഷ്, റഹീദ ഹാഫിസ് എന്നിവരെയും സ്‌പോര്‍ട്‌സ് മീറ്റിലെ വ്യക്തികത ചാമ്പ്യന്‍മാരായ ബാസിത് ബിന്‍ ഹമീദ്, അനുഷ പ്രജിത്ത് എന്നിവരെയും ചടങ്ങില്‍ മൊമെന്റോ നല്‍കി ആദരിച്ചു.

ജനറല്‍ കണ്‍വീനര്‍ പ്രബീഷ് ബാലകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ വിനീഷ്.പി.വി നന്ദിയും പറഞ്ഞു. തുടര്‍ന്നു അസോസിയേഷന്റേയും മഹിളാവേദിയുടെയും ബാലവേദിയുടെയും അംഗങ്ങള്‍ അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക