Image

സാഹിത്യസൃഷ്‌ടികളും പരസ്യങ്ങളും ക്ഷണിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 15 May, 2012
സാഹിത്യസൃഷ്‌ടികളും പരസ്യങ്ങളും ക്ഷണിക്കുന്നു
ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ പ്രമുഖ മലയാളി മതേതര സാംസ്‌കാരിക സംഘടനയായ ഫോമയുടെ മൂന്നാമത്‌ അന്തര്‍ദേശീയ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക്‌ സാഹിത്യസൃഷ്‌ടികളും, പരസ്യങ്ങളും ക്ഷണിക്കുന്നു.

കഥ, കവിത, ലേഖനം, നര്‍മ്മം, അനുഭവ വിവരണം, കാര്‍ട്ടൂണ്‍ തുടങ്ങിയവയാണ്‌ അയയ്‌ക്കേണ്ടതെന്ന്‌ ചീഫ്‌ എഡിറ്റര്‍ ജെ. മാത്യൂസ്‌ അറിയിച്ചു. ഇരുനൂറില്‍പ്പരം പേജുകളില്‍ മേന്മയേറിയ കടലാസില്‍ അച്ചടിക്കുന്ന സുവനീറില്‍ ഒട്ടനവധി പ്രശസ്‌ത മലയാളി സാഹിത്യകാരന്മാരുടെ രചനകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

സംഘടനകളുടേയും ഗുണകാംക്ഷികളുടേയും ആശംസകളും, ബിസിനസ്‌ പരസ്യങ്ങളും സുവനീറില്‍ പ്രസിദ്ധീകരിക്കുന്നതാണെന്ന്‌ ചീഫ്‌ എഡിറ്റര്‍ ജെ. മാത്യൂസ്‌ അറിയിച്ചു.

സുവനീറിന്റെ പുറത്തെ കവര്‍ പേജിന്‌ 5000 ഡോളര്‍, അകത്തെ കവര്‍ പേജുകള്‍ക്ക്‌ 4000 ഡോളര്‍ എന്നിവയാണ്‌ നിരക്കുകള്‍.

ബിസിനസ്‌ പരസ്യങ്ങള്‍ക്ക്‌: 250 ഡോളര്‍ (ഫുള്‍), 150 ഡോളര്‍ (ഹാഫ്‌), 100 ഡോളര്‍ (കാല്‍ പേജ്‌).

കണ്‍വെന്‍ഷന്‌ രജിസ്റ്റര്‍ ചെയ്യാത്തവരുടെ പരസ്യങ്ങള്‍ക്ക്‌: 100 ഡോളര്‍ (കാല്‍ പേജ്‌).

രജിസ്റ്റര്‍ ചെയ്‌തവരുടെ പരസ്യങ്ങള്‍ക്ക്‌: 150 ഡോളര്‍ (ഫുള്‍), 100 ഡോളര്‍ (ഹാഫ്‌), 75 ഡോളര്‍ (കാല്‍ പേജ്‌).

അംഗസംഘടനകളുടെ നിരക്ക്‌: 100 ഡോളര്‍ (ഫുള്‍), 75 ഡോളര്‍ (ഹാഫ്‌), 50 ഡോളര്‍ (കാല്‍ പേജ്‌).

പരസ്യങ്ങളും സാഹിത്യസൃഷ്‌ടികളും ജൂണ്‍ 15-ന്‌ മുമ്പ്‌ ലഭിക്കേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജെ. മാത്യൂസ്‌ (914 450 1442) എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്‌. ഇമെയില്‍: jmathews335@gmail.com
സാഹിത്യസൃഷ്‌ടികളും പരസ്യങ്ങളും ക്ഷണിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക