Image

ഇന്‍ഡിഗോ കൊച്ചി സര്‍വീസ് പുനരാരംഭിക്കുന്നു

Published on 08 January, 2020
ഇന്‍ഡിഗോ കൊച്ചി സര്‍വീസ് പുനരാരംഭിക്കുന്നു
മസ്‌കറ്റ്: ഒരിടവേളക്ക് ശേഷം ഇന്ത്യയുടെ പ്രമുഖ സ്വകാര്യ വിമാന കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് മസ്‌കറ്റ് കൊച്ചി സര്‍വീസ് പുനരാരംഭിക്കുന്നു. ഫെബ്രുവരി പതിനാറ് മുതല്‍ ദിവസേന കൊച്ചിയില്‍ നിന്നും ഇന്‍ഡിഗോ വിമാനം സര്‍യീസ് നടത്തും. ഫ്ലൈറ്റ് നമ്പര്‍ 6E 1311 വിമാനം രാത്രി പതിനൊന്നിന് കൊച്ചിയില്‍ നിന്നും പുറപ്പെട്ട് പിറ്റേ ദിവസം വെളുപ്പിനെ 1.25 ന് മസ്‌കറ്റിലെത്തും. മസ്‌കറ്റില്‍ നിന്നും കൊച്ചിയിലേക്കുള്ള ഫ്ലൈറ്റ് നമ്പര്‍ 6E 1311 വിമാനം വെളുപ്പിനെ 2.25 നു പുറപ്പെട്ട് രാവിലെ 7.30 നു കൊച്ചിയിലെത്തും.

മാര്‍ച്ച് 29 മുതല്‍ തുടങ്ങുന്ന വേനല്‍കാല ഷെഡ്യൂളില്‍ വിമാന സമയം യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യ പ്രദമാണ്. കൊച്ചി മസ്‌കറ്റ് വിമാനം വൈകിട്ട് 8.55 നു പുറപ്പെട്ട് രാത്രി 10.55 നു മസ്‌കറ്റിലെത്തും. മസ്‌കറ്റില്‍ നിന്നുള്ള വിമാനം രാത്രി 11.55 ന് പുറപ്പെട്ട് പിറ്റേ ദിവസം വെളുപ്പിനെ 5.05 ന് കൊച്ചിയില്‍ എത്തും.

180 പേര്‍ക്ക് കയറാവുന്ന A320 എയര്‍ ബസാണ് തുടക്കത്തില്‍ സര്‍വീസ് നടത്തുക.
കൊച്ചിയില്‍ നിന്നും മസ്‌കറ്റില്‍ നിന്നും 30 കിലോ ചെക്കിന്‍ ബാഗേജും 7 കിലോ ഹാന്‍ഡ് കാരിയുമാണ് അനുവദിച്ചിരിക്കുന്ന സൗജന്യ ബാഗേജ് അലവന്‍സ്.44 റിയാലാണ് മസ്‌ക്കറ്റ് കൊച്ചി റൂട്ടിലെ കുറഞ്ഞ യാത്രാ നിരക്ക്. മടക്ക യാത്രയടക്കം 100 ഒമാനി റിയാലിന് താഴെ വരെ ടിക്കറ്റുകള്‍ ലഭ്യമാകും.

നിലവില്‍ ഒമാന്റെ ദേശീയ വിമാന കമ്പനി ആയ ഒമാന്‍ എയര്‍ (ദിവസേന രണ്ടു ഫ്ളൈറ്റുകള്‍) എയര്‍ ഇന്ത്യാ എക്സ്പ്രസും മാത്രമാണ് കൊച്ചിയിലേക്കു മസ്‌കറ്റില്‍ നിന്നും നേരിട്ടുള്ള സര്‍വീസ് നടത്തുന്നത്. വ്യോമയാന ഗതാഗത രംഗത്തെ സങ്കീര്‍ണ പ്രശ്നങ്ങള്‍ ജെറ്റ് എയര്‍വേസ് ഉള്‍പ്പെടെയുള്ള വിമാന കമ്പനികളുടെ പിന്‍വലിയലിന് കാരണമായി.

റിപ്പോര്‍ട്ട്: സേവ്യര്‍ കാവാലം


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക