Image

കേളി ചികിത്സാ സഹായം കൈമാറി

Published on 08 January, 2020
കേളി ചികിത്സാ സഹായം കൈമാറി
റിയാദ്: എറണാകുളം പറവൂര്‍ ചേന്ദമംഗലം സ്വദേശി രമ്യയുടെ ചികിത്സാര്‍ത്ഥം സിപിഎം പറവൂര്‍ ഏരിയാ കമ്മിറ്റിയുടെ അഭ്യര്‍ത്ഥന പ്രകാരം കേളി കലാസാംസ്‌കാരിക വേദി ബദിയ ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വരൂപിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായം കൈമാറി. നിര്‍ധന കുടുംബാംഗമായ രമ്യയുടെ രണ്ട് വൃക്കകളും തകരാറിലായിരുന്നു.

ചേന്ദമംഗലം വലിയ പണിക്കന്‍ തുരുത്തില്‍ വെച്ചാണ് ചികിത്സാ സഹായം കൈമാറിയത്. സി പിഐ എം പറവൂര്‍ ഏരിയാ സെക്രട്ടറിയില്‍ നിന്നും ഏറ്റുവാങ്ങിയ ഫണ്ട് ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റും സിപിഐ എം ഏരിയാ കമ്മിറ്റി അംഗവുമായ അഡ്വ: അനൂപ് രമ്യക്ക് കൈമാറി. കേളി ബദിയ ഏരിയാ വൈസ് പ്രസിഡന്റ് പ്രസാദ് വാദിലബന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരളാ പ്രവാസി സംഘം എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ: കെ.എസ്.അനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. സിപിഐ എം ഏരിയാ സെക്രട്ടറി ബോസ്, ചേന്ദമംഗലം ലോക്കല്‍ സെക്രട്ടറി ലാലന്‍, വി.പി.തുരുത്ത് ബ്രാഞ്ച് അംഗം വി.എസ്.ബാബു, കേളി ബദിയ ഏരിയാ ജോയിന്റ് സെക്രട്ടറി കിഷോര്‍ ഇ നിസാം, കേളിയുടെ സഹകാരിയും ഷിനോജ് ജോലിചെയ്യുന്ന കമ്പനിയുടെ എംഡിയുമായ ബാബു ജിസ്‌ക്കോ, ഗ്രാമപഞ്ചായത്ത് അംഗം റിനു ഗിരീഷ് തുടങ്ങിയവര്‍ സംസാരിച്ചു. ബ്രാഞ്ച് അംഗം എ.എസ് രവി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക