Image

ഫൊക്കാന ഭവനം പദ്ധതി പത്തു വീടുകള്‍ നാടിന് സമര്‍പ്പിക്കുന്നു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 08 January, 2020
ഫൊക്കാന ഭവനം പദ്ധതി പത്തു വീടുകള്‍ നാടിന് സമര്‍പ്പിക്കുന്നു
പ്രളയത്തിലകപെട്ടു ദുരിതമനുഭവിക്കുന്ന കേരള ജനതയ്ക്കു തെല്ലൊരാശ്വാസമായി തുടങ്ങിയ ഫൊക്കാനയുടെ സ്വപ്ന പദ്ധതിയായ ഭവനം പദ്ധതി അമേരിക്കന്‍ മലയാളികളുടേയും അവര്‍ ഉള്‍പ്പെടുന്ന സംഘടനകളുടേയും അകമഴിഞ്ഞ സഹായത്തോടു കൂടി ഫൊക്കാന കേരള ഗവണ്‍മെന്റിന്റെ ഭവനം പ്രോജെക്ട ആയി സഹകരിച്ചു നിര്‍മ്മിച്ചു നല്‍കുന്ന നൂറു വീടുകളില്‍ പത്തു വീടുകളുടെ പണികള്‍ പൂര്‍ത്തിയായി. ജനുവരി 12 ന് മുന്നാറില്‍ ബഹുമാനപെട്ട വൈദുതീ വകുപ്പ് മന്ത്രി ശ്രീ എം . എം . മണിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ബഹുമാനപെട്ട തൊഴില്‍ എക്‌സി.വകുപ്പ് മന്ത്രി ശ്രീ ടി. പി രമകൃഷ്ണന്‍ ഈ ഭവനങ്ങള്‍ നാടിന് സമര്‍പ്പിക്കും.

ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ , അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി , എസ് .രജേന്ദ്രന്‍ എം.എല്‍. എ., സെക്രെട്ടറി ടോമി കോക്കാട്ട് , ട്രഷററും ഭവനം പദ്ധിതിയുടെ കോര്‍ഡിനേറ്ററും ആയ സജിമോന്‍ ആന്റണി, എക്‌സി . വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ , അഡിഷണല്‍ ട്രഷറര്‍ പ്രവീണ്‍ തോമസ്, നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍ , ഫിനാന്‍സ് കമ്മിറ്റി ചെയര്‍ ബാബു സ്റ്റീഫന്‍, ഫൗണ്ടേഷന്‍ വൈസ് ചെയര്‍ സണ്ണി മാറ്റമന,നാഷണല്‍ കമ്മിറ്റി മെംബേര്‍സ് ആയ തോമസ് പാലാട്ടി, സജി പോത്തന്‍ തുടങ്ങി നിരവധി സമുഖ്യ, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഫൊക്കാനയുടെ സംഘടനാ ചരിത്രത്തിലെ ഒരു പുതു അദ്ധ്യായത്തിന് തുടക്കം കുറിക്കുന്ന ഈ അസുലഭമായ മുഹൂര്‍ത്തത്തില്‍ പങ്കെടുക്കും.

2018 ആഗസ്റ്റ് മാസം 15ന് കേരളത്തെ പിടിച്ചുകുലുക്കിയ മഹാപ്രളയത്തിന്റെ ബാക്കിപത്രം എന്ന് പറയുന്നത് നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമാണ്. ഈ നഷ്ടങ്ങള്‍ക്ക് പരിഹാരം കാണുവാനാണ് കേരളാ ഗവണ്‍മെന്റ് മായി സഹകരിച്ചു ഭവനം പദ്ധതിക്ക് രൂപം കൊടുത്തത്. പ്രളയ സമയത്ത് നാട്ടിലെത്തി പ്രസിഡന്റ് മാധവന്‍ ബി നായരുടെ നേതൃത്വത്തില്‍ നിരവധി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും പല കുടുംബങ്ങളുടേയും വിഷമങ്ങള്‍ക്ക് പരിഹാരം കാണുകയും, പല ദുരിതാശ്വാസ ക്യാമ്പുകള്‍ക്കു ഫൊക്കാന സഹായം എത്തിക്കുകയും ചെയ്തിരുന്നു.

ഫൊക്കാനയുടെ സംഘടനാ ചരിത്രത്തിലെ തന്നെ വലിയ ഒരു പദ്ധതി ഏറ്റെടുക്കുകയും സമയബന്ധിതമായി അത് അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുകയും ചെയ്യുവാന്‍ ഫൊക്കാന പ്രസിഡന്റ് എന്ന നിലയില്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും ,ചുരുങ്ങിയ കാലംകൊണ്ട് പൂര്‍ത്തിയാക്കാന്‍ കഴിയുന്നതല്ല പുതിയ കേരളസൃഷ്ടി എന്നത് , ഈ പ്രോജക്ട് തുടര്‍ന്ന് കൊണ്ടിരിക്കുമെന്നും പ്രസിഡന്റ് മാധവന്‍ ബി നായര്‍ അറിയിച്ചു .

ഫൊക്കാനയെ സംബന്ധിച്ചടത്തോളം അസുലഭമായ ഒരു മുഹൂര്‍ത്തമാണത് ഇത് .ഫൊക്കാനയുടെ ഈ വളര്‍ച്ചയ്ക്കൊപ്പം ,മനസിനൊപ്പം യാത്ര ചെയ്യാന്‍ സാധിച്ചതില്‍ അതിയായ സന്തോഷം ഉണ്ടെന്ന് സെക്രെട്ടറി ടോമി കോക്കാട്ട് അറിയിച്ചു.

അമേരിക്കന്‍ മലയാളികളുടേയും അവര്‍ ഉള്‍പ്പെടുന്ന സംഘടനകളുടേയും അകമഴിഞ്ഞ സഹായത്തോടു കൂടിയാണ്ഈ പ്രോജക്ട് പൂര്‍ത്തിയാകുന്നത്.ഇതില്‍ സഹകരിച്ച നല്ലവരായ വ്യക്തികളുടെ സഹായവും, സഹകരവും മാത്രമാണ് ഈ പ്രോജക്ട് വളരെ വേഗം പൂര്‍ണ്ണതയില്‍ എത്തിക്കുവാന്‍ സാധിച്ചത്. ഇതില്‍ സഹകരിച്ച ഏവരോടും ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നതായി ട്രഷറും ഭവനം പദ്ധിതിയുടെ കോര്‍ഡിനേറ്ററും ആയ സജിമോന്‍ ആന്റണിഅറിയിച്ചു.

സേവനസന്നദ്ധരായി ഒറ്റ മനസ്സോടെ അണിനിരന്ന ഫൊക്കാന പ്രവര്‍ത്തകരുടെ ലഭ്യമായ എല്ലാ സംവിധാനങ്ങളെയും ഏകോപിപ്പിച്ച് കൊണ്ട് ഫൊക്കാന നടത്തുന്ന ചാരിറ്റി പ്രവര്‍ത്തങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുമെന്ന് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമ്മന്‍ സി ജേക്കബ് അറിയിച്ചു.

ഫൊക്കാനയുടെ സ്വപ്ന പദ്ധതിയായ ഭവനം പദ്ധതി നാടിന് സമര്‍പ്പിക്കുബോള്‍ നിങ്ങളുടെ ഏവരുടെയും സഹായവും സഹകരണവും ഉണ്ടാകണമെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ ആയസെക്രട്ടറി ടോമി കോക്കാട്ട് , ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്, ട്രഷര്‍ സജിമോന്‍ ആന്റണി,എക്‌സ്. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ ,വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്. വിമെന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്, കണ്‍വെന്‍ഷന്‍ ചെയര്‍ ജോയി ചക്കപ്പന്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍ ബാബു സ്റ്റീഫന്‍ ,ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍,ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി വിനോദ് കെയര്‍ക് , വൈസ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.
ഫൊക്കാന ഭവനം പദ്ധതി പത്തു വീടുകള്‍ നാടിന് സമര്‍പ്പിക്കുന്നു
Join WhatsApp News
ഫൊക്കാന സ്‌നേഹി 2020-01-08 16:46:20
ഇതിൽ രണ്ടു മൂന്നു സ്ഥിരം കുറ്റികളുടെ പടം കാണുന്നില്ല. എന്തു പറ്റി?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക