Image

ചില ചുംബനങ്ങള്‍ (കവിത: മിത്ര .എസ് .റാം)

Published on 09 January, 2020
ചില ചുംബനങ്ങള്‍ (കവിത: മിത്ര .എസ് .റാം)
എന്നെന്നേക്കുമായി
മുദ്രണം ചെയ്യപ്പെട്ട
ചില ചുംബനങ്ങളുണ്ട്
ഒരു മുറിപ്പാടു പോലെ,
പൊള്ളലിന്റെ ശേഷിപ്പ് പോലെ,
നിറമുള്ളതും
നിറമില്ലാത്തതും
രൂപങ്ങളുള്ളതും ഇല്ലാത്തതുമായൊക്കെയായി
അവ
തൊലിപ്പുറത്തങ്ങനെ പതിഞ്ഞു കിടക്കും..
തൊലിപ്പുറത്തെങ്കിലും
അവ ആത്മാവില്‍ ആലേഖനം ചെയ്യപ്പെട്ടവയാണ്..
എനിക്കും നിനക്കും മാത്രം കാണാവുന്നവയാണ്..
നമ്മുടെ വിരലുകള്‍ക്കും ചുണ്ടുകള്‍ക്കും
മാത്രം തിരിച്ചറിയാനാകുന്നവയാണ്..
കാലങ്ങളോളം
മായാതെ നീറി നീറി പുകഞ്ഞു കിടപ്പുണ്ട്
പണ്ട് നീ തന്ന ഓരോ ചുംബനങ്ങളും..
ഇനിയുമെത്ര കൂടി
ഞാനേറ്റു വാങ്ങണം
നിന്റെയാ ചുംബനങ്ങളുടെ
പൊള്ളുന്ന കയ്‌പ്പൊന്നു
മാറുവാന്‍?

ചില ചുംബനങ്ങള്‍ (കവിത: മിത്ര .എസ് .റാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക