Image

രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ തക്കാളി

Published on 10 January, 2020
രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ തക്കാളി
തക്കാളിയില്‍ പൊട്ടാസ്യം ധാരാളം. രക്തസമ്മര്‍ദം (ബിപി) നിയന്ത്രിതമാക്കുന്നതിനു പൊട്ടാസ്യം സഹായകം. സോഡിയം അടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുന്‌പോഴാണ് രക്തസമ്മര്‍ദം നിയന്ത്രണാതീതമാകുന്നത്. ശരീരത്തില്‍ അധികമായുളള സോഡിയം പുറന്തളളുന്നതിനും പൊട്ടാസ്യം സഹായകം. രക്തസമ്മര്‍ദം നിയന്ത്രിതമാകുന്നതിലൂടെ ഹൃദയാരോഗ്യം സംരക്ഷിക്കാം.

തക്കാളിയിലുളള ലൈകോപീന്‍, വിറ്റാമിന്‍ എ, സി, നാരുകള്‍, കരോട്ടിനോയ്ഡുകള്‍ എന്നിവയുടെ യോജിച്ചുളള പ്രവര്‍ത്തനങ്ങളും ഹൃദയരോഗസാധ്യത കുറയ്ക്കുന്നു. ശരീരവേദന കുറയ്ക്കുന്നതിന് തക്കാളിയിലെ ആന്‍റി ഇന്‍ഫ്‌ളമേറ്ററി ഏജന്‍റുകളായ ബയോ ഫ്‌ളേവോനോയ്ഡുകളും കരോട്ടിനോയ്ഡുകളും സഹായകം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക