Image

റിജോഷ് വധം ; പ്രതികളെ കേരളത്തില്‍ എത്തിക്കുന്നത് വൈകും

Published on 11 January, 2020
റിജോഷ് വധം ; പ്രതികളെ കേരളത്തില്‍ എത്തിക്കുന്നത് വൈകും

രാജകുമാരി : ഫാം ഹൗസ് ജീവനക്കാരന്‍ ശാന്തന്‍പാറ പുത്തടി മുല്ലൂര്‍ റിജോഷി(31)നെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ഫാം ഹൗസ് മാനേജര്‍ തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശി വസീം(32), രണ്ടാം പ്രതിയും റിജോഷിന്റെ ഭാര്യയുമായ ലിജി കുര്യന്‍(29) എന്നിവരെ കേരളത്തില്‍ എത്തിക്കുന്നതു വൈകും. മുംബൈയില്‍ നിന്ന് 14 ന് ഇരുവരെയും നാട്ടില്‍ എത്തിക്കാന്‍ ആയിരുന്നു അന്വേഷണ സംഘത്തിന്റെ തീരുമാനം.


മുംബൈ പന്‍വേലില്‍ റിജോഷിന്റെ ഇളയ മകള്‍ ജൊവാന(2)യെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ മുംബൈയിലെ ജയിലില്‍ കഴിയുന്ന വസീം പൂര്‍ണ ആരോഗ്യവാനല്ല. വിഷം ഉള്ളില്‍ ചെന്ന് അവശനിലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വസീമിനെ ഡിസംബര്‍ 5 ന് ആണ് പന്‍വേല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വസീമിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെങ്കിലും ദീര്‍ഘ ദൂരയാത്രയ്ക്കു ബുദ്ധിമുട്ടുണ്ട്.


അതുകൊണ്ട് വസീം പൂര്‍ണ ആരോഗ്യം വീണ്ടെടുത്ത ശേഷം ലിജിയോടൊപ്പം കേരളത്തിലേക്ക് കൊണ്ടുവരാനാണ് പൊലീസിന്റെ തീരുമാനം. ഇതു സംബന്ധിച്ച്‌ മുംബൈ പൊലീസിന്റെ അറിയിപ്പു ലഭിച്ചാല്‍ അന്വേഷണ സംഘം അവിടേക്കു തിരിക്കും. ലിജി കുര്യന്‍ മുംബൈയിലെ ജയിലില്‍ റിമാന്‍ഡില്‍ ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക