Image

നാവികസേനയ്‌ക്ക്‌ അഭിമാനമായി തേജസിന്റെ പുതിയ പതിപ്പ്‌

Published on 11 January, 2020
നാവികസേനയ്‌ക്ക്‌ അഭിമാനമായി തേജസിന്റെ പുതിയ പതിപ്പ്‌
ന്യൂഡല്‍ഹി: പോര്‍വിമാനത്തെ ഉരുക്കുവടങ്ങള്‍ കൊണ്ട്‌ പിടിച്ചുകെട്ടുന്ന അറസ്റ്റഡ്‌ ലാന്‍ഡിംഗിന്റെ പരീക്ഷണം വിമാനവാഹിനിക്കപ്പലായ ഐ.എന്‍.എസ്‌ വിക്രമാദിത്യയില്‍ ഇന്ത്യ വിജയകരമായി പൂര്‍ത്തീകരിച്ചു. 

അറബിക്കടലില്‍നിലയുറപ്പിച്ചിരിക്കുന്ന, നാവികസേനയ്‌ക്കായി പ്രത്യേകം നിര്‍മ്മിച്ച കോമ്പാക്ട്‌ എയര്‍ക്രാഫ്‌റ്റായ തേജസിലാണ്‌ഇന്ത്യ ചരിത്ര നേട്ടത്തിന്‌ വേദിയൊരുക്കിയത്‌. 

 30 വിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധക്കപ്പലാണ്‌ ഐ.എന്‍.എസ്‌ വിക്രമാദിത്യ.

കരയിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിന്‌ ശേഷമാണ്‌ യുദ്ധവാഹിനിക്കപ്പലില്‍ പരീക്ഷണം നടത്തിയത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക