Image

കേരളത്തിലും ഐസിസിന്റെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്‌

Published on 11 January, 2020
കേരളത്തിലും ഐസിസിന്റെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്‌
ന്യൂഡല്‍ഹി: തീവ്രവാദ സംഘടനയായ ഐസിസ്‌ ദക്ഷിണേന്ത്യയിലും  തങ്ങളുടെ ശൃംഖല  വര്‍ദ്ധിപ്പിക്കുന്നതായി ഡല്‍ഹി പൊലീസിന്റെ റിപ്പോര്‍ട്ട്‌. 

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഐസിസ്‌ തങ്ങളുടെ ശൃംഖല വ്യാപിപ്പിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്‌. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തമിഴ്‌നാട്‌ എന്നിവിടങ്ങളില്‍ സംഘടനയുമായി ബന്ധപ്പെട്ട യോഗങ്ങള്‍ നടന്നുവെന്നും ഡല്‍ഹി പൊലീസ്‌ വ്യക്തമാക്കി. 

ഐസിസുമായി ബന്ധമുള്ള 11 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നും പൊലീസ്‌ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക