Image

കാശ്മീര്‍: ഫാറൂഖ് അബ്ദുള്ളയെയും ഒമറിനെയും മോചിപ്പിച്ചേക്കും

Published on 11 January, 2020
കാശ്മീര്‍: ഫാറൂഖ് അബ്ദുള്ളയെയും ഒമറിനെയും മോചിപ്പിച്ചേക്കും

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ തടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള എന്നിവരെ കേന്ദ്രസര്‍ക്കാര്‍ ഉപാധികളോടെ മോചിപ്പിച്ചേക്കും. സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്ന് തത്കാലം വിട്ടുനില്‍ക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാകും ഇരുവരെയും മോചിപ്പിക്കുക. മാത്രമല്ല ഇരുനേതാക്കളെയും ബ്രിട്ടണിലേക്ക് പോകാന്‍ അനുവദിച്ചേക്കും. വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറാണോ എന്ന് ആരായാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉടന്‍ ഇരുവരെയും സമീപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 

ജമ്മുകശ്മീരിന് നല്‍കിയിരുന്ന പ്രത്യേക പദവി എടുത്തുകളയുന്നതിന് മുന്നോടിയായാണ് ഇവരെ കേന്ദ്രസര്‍ക്കാര്‍ കരുതല്‍ തടങ്കലിലാക്കിയത്.  81കാരനായ ഫറൂഖ് അബ്ദുള്ളയെ സമീപമുള്ള സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇരുവരും കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് ഉപാധികളോടെ മോ
ചിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് സൂചന. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക