Image

ഫൊക്കാനാ ഭവനം പ്രോജക്ട് സമര്‍പ്പണം, ഏവര്‍ക്കും സ്വാഗതം: മാധവന്‍ .ബി. നായര്‍

അനില്‍ പെണ്ണുക്കര Published on 11 January, 2020
ഫൊക്കാനാ ഭവനം പ്രോജക്ട് സമര്‍പ്പണം, ഏവര്‍ക്കും സ്വാഗതം: മാധവന്‍ .ബി. നായര്‍
ഫൊക്കാനയുടെ ഡ്രീം പ്രോജക്ടായ ഫൊക്കാനാ നൂറ് ഭവനം പദ്ധതിക്ക് ജനുവരി പന്ത്രണ്ടിന് ശുഭോദര്‍ഘമായ തുടക്കമാവുകയാണ്. ഫൊക്കാനാ കേരളാ ഗവണ്‍മെന്റിന്റെ തൊഴില്‍ വകുപ്പുമായി സഹകരിച്ച് തോട്ടം മേഖലയില്‍ നിര്‍മ്മിച്ചു നല്‍കുന്ന നൂറ് വീടുകളില്‍ ആദ്യത്തെ പത്തു വീടുകളുടെ താക്കോല്‍ദാനം ജനുവരി 12 ന് മൂന്നാറില്‍ തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. വൈദ്യുതി മന്ത്രി എം.എം മണി അദ്ധ്യക്ഷത വഹിക്കന്ന ചടങ്ങില്‍ എം.പി മാര്‍ ,എം. എല്‍ എ മാര്‍ തുടങ്ങി നിരവധി സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിരവധി വ്യക്തിത്വങ്ങള്‍ പങ്കെടുക്കും. പ്രസ്തുത ചടങ്ങിലേക്ക് ഫൊക്കാനയുടെ എല്ലാ അഭ്യുദയകാംക്ഷികളേയും ക്ഷണിക്കുന്നതായി ഫൊക്കാനാ പ്രസിഡന്റ് അറിയിച്ചു.

ഇപ്പോള്‍ നാട്ടില്‍ എത്തിയിട്ടുള്ള എല്ലാ പ്രവാസി മലയാളികളേയും ഫൊക്കാനയുടെ ഈ പുതിയ ഉദ്യമത്തിന് സാക്ഷികളാകുവാന്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുകയാണ്. കേരളത്തെ വേട്ടയാടിയ 2018ലെ മഹാപ്രളയത്തില്‍ കേരളത്തിനുണ്ടായ നഷ്ടങ്ങള്‍, ജീവനുകള്‍, സ്വത്തുവകകള്‍ എല്ലാം വിലമതിക്കാനാവാത്തതാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് പ്രളയക്കെടുതിയില്‍ അകപ്പെട്ടു പോയ കുടുംബങ്ങള്‍ക്ക് നിരവധി സഹായം ഫൊക്കാന അന്ന് നല്‍കിയിരുന്നു എങ്കിലും പ്രളയത്തിന് കാരണമായ ഉരുള്‍പൊട്ടല്‍ ഉണ്ടായ ജില്ലകളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഫൊക്കാനാ ഭവനം പ്രോജക്ടിന് രൂപം നല്‍കുന്നത്.

സര്‍ക്കാരിന്റെ പദ്ധതിക്ക് ഫൊക്കാന നേതൃത്വം നല്‍കുക വഴി ഈ പദ്ധതിക്ക് ഒരു ഔദ്യോഗിക സ്വഭാവം കൂടി വന്നു ചേര്‍ന്നു. കേരള സര്‍ക്കാരിന്റെ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഈ മഹത്തായ പദ്ധതിയുടെ ആദ്യ ഘട്ടമായി പത്തു വീടുകള്‍ പൂര്‍ത്തിയായി.

അവനവനിലേക്ക് മാത്രം നോക്കുന്ന ഈ ലോകത്ത് മറ്റുള്ളവനിലേക്ക് കൂടി കണ്ണോടിക്കുവാന്‍ തുടക്കം മുതല്‍ ഉദ്‌ബോധിപ്പിക്കുകയും അതിനായി അകമഴിഞ്ഞ് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഏറ്റവും പ്രബലമായ പ്രവാസി സംഘടനയാണ് ഫൊക്കാന. അതു കൊണ്ടു തന്നെ ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ കേരള സമൂഹം വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.

ഞങ്ങളുടെ കമ്മറ്റി ഏറ്റെടുക്കുന്ന വളരെ വിപുലമായ ഒരു പ്രോജക്ട് കൂടിയാണിത്. കൃത്യമായി ഫോളോ അപ് നടത്തി ഭവനം പദ്ധതി നാടിന് സമര്‍പ്പിക്കന്നതില്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ഫൊക്കാനയ്ക്ക് സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. അതിന് എന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ഫൊക്കാന ജനറല്‍ സെക്രട്ടറി ടോമി കൊക്കാട്ട്, ട്രഷററും ഭവനം പദ്ധതി കോ-ഓര്‍ഡിനേറ്ററുമായ സജിമോന്‍ ആന്റണി,എക്‌സി . വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ ,വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍ ,ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍,ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്,വിമെന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്, കണ്‍വന്‍ഷന്‍ ചെയര്‍ ജോയി ചാക്കപ്പന്‍, നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍ ബാബു സ്റ്റീഫന്‍ ,ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍,ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി വിനോദ് കെയാര്‍ക്കേ , വൈസ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് ,ഫൗണ്ടേഷന്‍ വൈസ് ചെയര്‍ സണ്ണി മറ്റമന ,നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ ,ഭവനം പ്രോജക്ടിന്റെ സ്‌പോണ്‍സേര്‍സ് എല്ലാവര്ക്കും ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നതോടൊപ്പം മൂന്നാറില്‍ നടക്കുന്ന ചടങ്ങിലേക്ക് ഒരിക്കല്‍ കൂടി എല്ലാവരെയും ക്ഷണിക്കുന്നതായി ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ അറിയിച്ചു.
ഫൊക്കാനാ ഭവനം പ്രോജക്ട് സമര്‍പ്പണം, ഏവര്‍ക്കും സ്വാഗതം: മാധവന്‍ .ബി. നായര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക