Image

ചരിത്രത്തിന്‍റെ എടുകളിലെ സുവര്‍ണ്ണ ലിപികള്‍ (എന്റെ വൈക്കം 5: ജയലക്ഷ്മി)

Published on 11 January, 2020
ചരിത്രത്തിന്‍റെ എടുകളിലെ സുവര്‍ണ്ണ ലിപികള്‍ (എന്റെ  വൈക്കം 5: ജയലക്ഷ്മി)
വൈക്കത്തിന് നാല് നടകള്‍ ഉണ്ട് കിഴക്കേ നട,പടിഞ്ഞാറെനട,വടക്കേനട,തെക്കേനട
തെക്കേനടയില്‍ ആണ് വൈക്കം ഗവണ്‍മെന്‍റ് ബോയ്‌സ് ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്നത്.

അവിടെനിന്നു വീണ്ടും അല്‍പ്പം കൂടി പോയാല്‍ തോട്ടുവക്കം ആണ് മരങ്ങളുടെ ചില്ലകള്‍ തോട്ടിറമ്പിലേക്കു ചായ്ഞ്ഞു നില്ക്കുന്നത് കാണാന്‍ നല്ല ഭംഗി ഉണ്ടാവും,മാത്രമല്ല ചെറുവള്ളങ്ങള്‍ തുഴഞ്ഞു വരുന്ന കാഴ്ചകളും മൂത്തേടത്തുകാവ് അമ്പലത്തില്‍ തൊഴാന്‍ പോകുമ്പോള്‍ മാത്രമാണ് ഇതു വഴി ഞങ്ങള്‍ പോയിരുന്നത്.മൂത്തേടത്ത് കാവിലെ വെളിച്ചപ്പാട് മുടി നീട്ടി വളര്‍ത്തിയിരുന്നു

വടക്കുംകൂര്‍രാജകുടുംബത്തിന്റെ കീഴില്‍ നാടുവാഴി പാരമ്പര്യാവകാശവും 48 ബ്രാഹ്മണകുടുംബങ്ങളുടെ മേല്‍ക്കോയ്മയും ഉണ്ടായിരുന്ന ഇണ്ടംതുരുത്തി നമ്പൂതിരി കുടുംബത്തിന്റെ വാസസ്ഥാനമായിരുന്നു ഈ മന.വൈക്കം സത്യാഗ്രഹകാലത്ത് ഈ വീട് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു ചരിത്ര പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിലെ സ്മാരകം കൂടിയാണ് ഇന്ന് ചെത്തു തൊഴിലാളി ഓഫീസായ ഇണ്ടന്തുരുത്തിമന.വൈക്കം സത്യാഗ്രഹകാലത്ത്ഗാന്ധിജി വൈക്കത്തെ പൊതു നിരത്തുകള്‍ എല്ലാവര്‍ക്കും യാത്രയോഗ്യം ആക്കണം എന്ന കാര്യംസംസാരിക്കുന്നതിനു വേണ്ടി ഈ മനയിലെ തിരുമേനിയും ആയാണ് സംസാരിച്ചത്.കാലത്തിന്‍റെ ചാഞ്ചാട്ടത്തില്‍ ഇപ്പോള്‍ ഈ മന വൈക്കം താലൂക്ക് ചെത്തു തൊഴിലാളി യൂണിയന്‍ കാര്യാലയവും, സി.പി.ഐ. നേതാവ് സി.കെ. വിശ്വനാഥന്‍ ഉള്‍പ്പെടെയുള്ള തൊഴിലാളി നേതാക്കളുടെ സംസ്കാരസ്ഥാനവുമാണ്

പഴമക്കാര്‍ പറഞ്ഞു കേള്‍ക്കുന്ന തൊണ്ണൂറ്റിഒന്‍പത്തിലെ വെള്ളപ്പൊക്കം ഈ കാലത്തായിരുന്നു ആശ്രമം ഹൈസ്കൂള്‍ സത്യാഗ്രഹ മെമ്മോറിയല്‍ സ്കൂള്‍ ആയാണ് അറിയപ്പെടുന്നത് വൈക്കത്തു വേമ്പനാട്ടു കായലിന്നരുകിലായി ഒരു സത്യാഗ്രഹ സ്മാരകം സ്ഥിതി ചെയ്യുന്നുണ്ട്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ബാലരാമവര്‍മതിരുവിതാംകൂര്‍ രാജാവായിരിക്കെ, ഏകദേശം ഇരുനൂറോളം വരുന്ന അവര്‍ണ്ണ യുവാക്കള്‍ വൈക്കം ക്ഷേത്രത്തില്‍ പ്രവേശിക്കുവാനും പ്രാര്‍ത്ഥിക്കുവാനും തീരുമാനിച്ചുറച്ചു . ക്ഷേത്രാധികാരികള്‍ ഈ വിവരം രാജാവിനെ അറിയിക്കുകയും വേണ്ടത് ചെയ്യാമെന്ന് രാജാവ് അവര്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തു. ക്ഷേത്രപ്രവേശനം നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ദിവസം (1806ല്‍ )രാജാവിന്റെ ഒരു കുതിരപ്പടയാളി അവിടെയെത്തുകയും ക്ഷേത്രത്തിലേക്ക് നടന്നു നീങ്ങുകയായിരുന്ന യുവാക്കളെ തലങ്ങും വിലങ്ങും വെട്ടിക്കൊല്ലുകയും പരിക്കേല്പിക്കുകയും ചെയ്തു. ബാക്കിയുണ്ടായിരുന്നവര്‍ ഓടി രക്ഷപെട്ടു. അവിടെക്കിടന്ന ജഡങ്ങള്‍ ക്ഷേത്രത്തിന്റെ കിഴക്കേനടക്കു സമീപത്തുള്ള ഒരു കുളത്തില്‍ കുഴിച്ചിട്ടു(ദളവാകുളം കൂട്ടക്കൊല). ഈ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായി കണക്കാക്കപ്പെട്ട അന്നത്തെ ദളവാ വേലുത്തമ്പി ദളവ യുമായി ബന്ധപ്പെടുത്തി ആ കുളം നിന്ന സ്ഥലത്തെ അന്നുമുതല്‍ ദളവാക്കുളം എന്ന് വിളിച്ചു വന്നു. ആ സ്ഥലത്താണ് ഇപ്പോള്‍ വൈക്കത്തെ സ്വകാര്യ ബസ് സ്റ്റാന്റ് നിലനില്‍ക്കുന്നു.

ഗാന്ധിജി,ശ്രീനാരായണ ഗുരു മന്നത്തു പദ്മനാഭന്‍,ഇ വി രാമസ്വാമി നായ്ക്കര്‍,ടി കെ മാധവന്‍, വിനോബാ ഭാവേ, സി. രാജഗോപാലാചാരി തുടങ്ങി നിരവധി പ്രശസ്തരായവര്‍ വരികയും ചരിത്രത്തിന്‍റെ ഏടുകളില്‍ എന്നും സുവര്‍ണ്ണ ലിപികളോടെ ആലേഖനം ചെയ്യപ്പെടുകയും ചെയ്ത വൈക്കം വികസനത്തിന്‍റെ കാര്യത്തില്‍ അതിയായ നേട്ടങ്ങള്‍ ഒന്നും കൈവരിച്ചിട്ടില്ല .

വൈക്കത്തു വടക്കേ നടയിലുള്ള അമ്മച്ചിക്കൊട്ടാരത്തില്‍ പണ്ട് കല്യാണ സദ്യകള്‍ നടത്തുമായിരുന്നു.

അമ്പലത്തിലെ ചുട്ടു പഴുത്ത മണലില്‍ കൂടി നടന്നു നമ്മള്‍ നിലത്ത് വിരിച്ചിരിക്കുന്നു പായ്കളില് ഇരുന്നു സദ്യ കഴിക്കും അതിന്‍റെ ഏറ്റവും വല്യ രസം സദ്യയുടെ കൂടെ ജീരകവെള്ളമോ ചുക്ക് വെള്ളമോ ഉണ്ടാവും ഈ ചൂട് വെള്ളം കൂടി കുടിക്കുന്നത്തോടെ മൂക്കിന് താഴെ വിയര്‍ക്കും .
അന്നേരത്തേക്കു ഏതാണ്ട് ഉണ്ട് നിറഞ്ഞതു പോലെയാവും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക