Image

സ്‌ഫോടനത്തിന്‌ മുമ്‌ബ്‌ പൂജ

Published on 11 January, 2020
സ്‌ഫോടനത്തിന്‌ മുമ്‌ബ്‌  പൂജ

കൊച്ചി: ചെയ്യുന്നത്‌ പൊളിക്കലാണെങ്കിലും, തുടങ്ങിയത്‌ പൂജയോടെ. ശനിയാഴ്‌ച രാവിലെ ഏഴേമുക്കാലോടെയാണ്‌ ഹോളിഫെയ്‌ത്ത്‌ ഫ്‌ലാറ്റിന്റെ ഗേറ്റിനുമുന്നില്‍ പൂജയ്‌ക്ക്‌ തുടക്കമായത്‌. ശൃംഗേരി മഠത്തില്‍നിന്നുള്ള പൂജാരികളുടെ നേതൃത്വത്തിലായിരുന്നുയിത്‌.

പൊളിക്കല്‍ കമ്‌ബനിയായ എഡിഫസിന്റെ പ്രതിനിധികളെല്ലാം പങ്കെടുത്തു. ഒരു മണിക്കൂറോളം നീണ്ട ചടങ്ങുകള്‍ക്കൊടുവില്‍ പൂജിച്ചുനല്‍കിയ ചുറ്റികയുമായി എഡിഫസ്‌ പാര്‍ട്‌ണര്‍ ഉത്‌കര്‍ഷ്‌ മേത്ത ഫ്‌ലാറ്റിന്റെ ഗേറ്റിനുള്ളിലേക്ക്‌ കടന്നു.

 'ജോലികള്‍ക്ക്‌ ഉപയോഗിച്ച എന്തെങ്കിലുമൊന്നുകൂടി ഫ്‌ളാറ്റിനൊപ്പം തകര്‍ക്കണമെന്നാണ്‌ വിശ്വാസം'- ഉത്‌കര്‍ഷ്‌ മേത്ത പറഞ്ഞു.

തുടര്‍ന്ന്‌ പ്രസാദവും പഴങ്ങളുമെല്ലാം ചുറ്റുംകൂടിനിന്നവര്‍ക്കെല്ലാം നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക