Image

പൗരത്വ ഭേദഗതി നിയമ ഭേദഗതി: സമരത്തില്‍ നിന്ന്‌ഒരിഞ്ചുപോലും പിറകോട്ട്‌ പോകരുത്‌ ; അരുന്ധതി റോയ്‌

Published on 11 January, 2020
പൗരത്വ ഭേദഗതി നിയമ ഭേദഗതി: സമരത്തില്‍ നിന്ന്‌ഒരിഞ്ചുപോലും പിറകോട്ട്‌ പോകരുത്‌ ; അരുന്ധതി റോയ്‌

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമ ഭേദഗതിക്കെതിരെയുള്ള സമരത്തില്‍ നിന്ന്‌ ഒരിഞ്ച്‌ പുറകോട്ട്‌ പോകരുതെന്ന്‌ അരുന്ധതി റോയ്‌. ഡല്‍ഹി ജാമിഅ മില്ലിയ സര്‍വകാലാശയിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സംസാരിക്കുകയായിരുന്നു അരുന്ധതി റോയ്‌.

ജാമിഅയില്‍ എത്തിയാണ്‌ അരുന്ധതി റോയ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്‌. എല്ലാവരും ഒത്തൊരുമിച്ച്‌ നിന്നാല്‍ നമ്മെ ഒരുമിച്ച്‌ തടങ്കലില്‍ ഇടാന്‍ കഴിയുന്ന ഒരു തടങ്കല്‍ കേന്ദ്രം നിര്‍മിക്കാന്‍ അവരെ കൊണ്ട്‌ സാധിക്കില്ലെന്നും അരുന്ധതി റോയ്‌ പറഞ്ഞു.

ഒരുപക്ഷേ ഈ സര്‍ക്കാര്‍ തടങ്കല്‍ കേന്ദ്രത്തിലാവുന്ന ഒരു ദിവസം വന്നേക്കാം. അന്ന്‌ നാം സ്വതന്ത്രരാവും. ഒരിഞ്ചുപോലും നമ്മള്‍ പിറകോട്ട്‌ പോകരുത്‌- അരുന്ധതി റോയ്‌ പറഞ്ഞു. തടങ്കല്‍ പാളയങ്ങളെ കുറിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞ കാര്യങ്ങള്‍ നുണയാണെന്ന്‌ അരുന്ധതി റോയ്‌ പറഞ്ഞിരുന്നു.

രാജ്യത്ത്‌ എന്‍.ആര്‍.സിക്കും പൗരത്വ നിയമ ഭേദഗതിക്കും എതിരായി വലിയ പ്രതിഷേധമാണ്‌ ഉയര്‍ന്നത്‌. അതുകൊണ്ടുതന്നെ ഈ രണ്ടു പദ്ധതികളുടെയും വ്യവസ്ഥകള്‍ എന്‍.പി.ആറില്‍ കൂടി നടപ്പാക്കാനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അരുന്ധതി റോയ്‌ പറഞ്ഞു.

പൗരത്വ ഭേദഗതി നിയമവും എന്‍ആര്‍സിയും ദലിത്‌, ഗോത്ര വിഭാഗക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും എതിരാണെന്നും അരുന്ധതി റോയ്‌ ആരോപിച്ചു.


Join WhatsApp News
VJ Kumr 2020-01-12 13:28:47
കേരളത്തിലും ഐസിസിന്റെ സ്വാധീനം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്‌
Read more: https://www.emalayalee.com/varthaFull.php?newsId=202593

'പൗരത്വ നിയമത്തെ പിന്തുണയ്ക്കുന്ന ഒരുത്തനെയും ജീവിക്കാന്‍ അനുവദിക്കില്ല';
നിസ്‌കാരത്തിനെത്തിയ ബിജെപി സംസ്ഥാന സെക്രട്ടറിയെ മുസ്ലീം  മതതീവ്രവാദികള്‍ മര്‍ദ്ദിച്ചു; എകെ നസീര്‍ ആശുപ്രതിയില്‍
Read more:https://www.janmabhumidaily.com/news/sdpi-attack--bjp-general-secretary-nazeer-alamana-kunjumohamed73401.html
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക