Image

മരട്‌ ഫ്‌ളാറ്റ്‌ പൊളിക്കല്‍ ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ അഞ്ചാമത്‌ !

Published on 11 January, 2020
മരട്‌ ഫ്‌ളാറ്റ്‌ പൊളിക്കല്‍ ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ അഞ്ചാമത്‌ !

കൊച്ചി : മരടില്‍ ഫ്‌ലാറ്റുകള്‍ പൊളിക്കുന്നതായിരുന്നു ശനിയാഴ്‌ച മലയാളികളുടെ കാഴ്‌ച.  ഇന്ത്യയില്‍ത്തന്നെ ഗൂഗിളില്‍ ശനിയാഴ്‌ച കൂടുതല്‍ തിരഞ്ഞ വിഷയം മരട്‌ ഫ്‌ലാറ്റാണ്‌. വൈകീട്ട്‌ ഏഴുമണി. ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ മരട്‌ ഫ്‌ലാറ്റ്‌ അഞ്ചാമതെത്തി.

അരലക്ഷത്തിലേറെപ്പേരാണ്‌ മരട്‌ വിഷയം സെര്‍ച്ച്‌ ചെയ്‌തത്‌. ഉച്ചയ്‌ക്ക്‌ ഒരുമണിയോടെ മരട്‌ ഫ്‌ലാറ്റ്‌ രണ്ടാം സ്ഥാനത്തായിരുന്നു. സ്‌പോര്‍ട്‌സ്‌ ഒന്നാമതും. വൈകീട്ട്‌ ഏഴിന്‌, ദിവസവുമുള്ള തിരയല്‍ പട്ടികയില്‍ ആദ്യത്തെ പത്തുവിഷയങ്ങളില്‍ അഞ്ചാമതായി 'മരട്‌ ഫ്‌ളാറ്റ്‌' ഗൂഗിളില്‍ നിറഞ്ഞു നിന്നു.

ഗൂഗിളില്‍ തിരയുന്ന വിഷയങ്ങളെ താത്‌പര്യമനുസരിച്ച്‌ ക്രോഡീകരിക്കുകയാണ്‌ ഗൂഗിള്‍ ട്രെന്‍ഡിങ്‌ ചെയ്യുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക