Image

കായല്‍ സംരക്ഷിച്ച്‌കൊണ്ട്‌ തന്നെ ഫ്‌ലാറ്റുകള്‍ പൊളിക്കും; ജോ ബ്രിക്‌മാന്‍

Published on 11 January, 2020
കായല്‍ സംരക്ഷിച്ച്‌കൊണ്ട്‌ തന്നെ ഫ്‌ലാറ്റുകള്‍ പൊളിക്കും;  ജോ ബ്രിക്‌മാന്‍


കൊച്ചി: എച്ച്‌ ടു ഒ ഫ്‌ലാറ്റും ആല്‍ഫാ സെറിന്‍ ഇരട്ട കെട്ടിടങ്ങളും വിജയകരമായി തകര്‍ത്തതിനു പിന്നാലെ മരടില്‍ ഇന്ന്‌ രണ്ടാം ഘട്ട നിയന്ത്രിത സ്‌ഫോടനം രാവിലെ 11 മണിക്ക്‌ ആരംഭിക്കും. 

രാവിലെ 11 മണിക്ക്‌ ജെയിന്‍ കോറല്‍കോവ്‌ ഫ്‌ലാറ്റും ഉച്ചയ്‌ക്ക്‌ രണ്ടു മണിക്ക്‌ ഗോള്‍ഡന്‍ കായലോരം ഫ്‌ലാറ്റും സ്‌ഫോടനത്തില്‍ തകര്‍ക്കും. എഡിഫസ്‌ എന്‍ജിനീയറിങ്‌ കമ്‌ബനിയാണ്‌ 17 നിലകള്‍ വീതമുള്ള ഇരു ഫ്‌ലാറ്റുകളും പൊളിക്കുന്നത്‌.

മറ്റ്‌ നാശനഷ്ടങ്ങളൊന്നുമില്ലാതെ കായല്‍ കൂടി സംരക്ഷിച്ചുകൊണ്ടാവും സ്‌ഫോടനം നടത്തുകയെന്ന്‌ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന കമ്‌ബനി എഡിഫസിന്റെ സിഇഒ ജോ ബ്രിക്‌മാന്‍ പറഞ്ഞു.

 കഴിഞ്ഞ ദിവസത്തേത്‌ പോലെ തന്നെ കൃത്യമായ കണക്കു കൂട്ടലുകളുണ്ട്‌. അതനുസരിച്ച്‌ തന്നെയാകും ഫ്‌ലാറ്റുകള്‍ പൊളിഞ്ഞ്‌ വീഴുകയെന്ന്‌ അദ്ദേഹം വ്യക്തമാക്കി. മരടില്‍ ഫ്‌ലാറ്റ്‌ പൊളിക്കുന്നതിനു മുന്നോടിയായി പരിസരത്തെ വീട്ടുകാരെ ഒഴിപ്പിക്കുന്നതു തുടരുകയാണ്‌.

സാങ്കേതിക വൈഷമ്യം കൂടുതല്‍ ഗോള്‍ഡന്‍ കായലോരം പൊളിക്കുമ്‌ബോഴെന്ന്‌ സബ്‌കലക്ടര്‍ പ്രതികരിച്ചു. 200 മീറ്റര്‍ പരിധിയിലെ എല്ലാ റോഡുകളും രാവിലെ 10,30 ഓടുകൂടി അടയ്‌ക്കും.

 10.55ന്‌ സ്‌ഫോടനത്തിന്റെ ആദ്യ മുന്നറിയിപ്പ്‌ നല്‍കും. തുടര്‍ന്ന്‌ 11 മണിക്ക്‌ ജയിന്‍ കോറല്‍ കോവ്‌ കോണ്‍ക്രീറ്റ്‌ കൂമ്‌ബാരം മാത്രമായി അവശേഷിക്കും. തുടര്‍ന്ന്‌ 11.30 ഓടു കൂടി പ്രദേശവാസികള്‍ക്ക്‌ അവരുടെ വീടുകളിലേക്ക്‌ തിരിച്ച്‌ പോകാം.

ഗോള്‍ഡന്‍ കായലോരം പൊളിക്കുന്നതുമായി ബനധപ്പെട്ട്‌ ഉച്ചയ്‌ക്ക്‌ 1.30ന്‌ 200 മീറ്റര്‍ പരിധിയിലെ എല്ലാ റോഡുകളും അടയ്‌ക്കും. 1.55ന്‌ ദേശീയ പാത അടക്കും. തുടര്‍ന്ന്‌ 2 മണിക്ക്‌ സ്‌ഫോടനം നടക്കും. 2.05ന്‌ തന്നെ ദേശീയ പാത തുറന്നു കൊടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക