Image

ഷൂട്ടിംഗിനിടെ പന്ത് അടിച്ചുകൊണ്ടത് കീഴ്ചുണ്ടില്‍! ഷാഹിദ് കപൂറിന് പരിക്ക്

Published on 12 January, 2020
ഷൂട്ടിംഗിനിടെ പന്ത് അടിച്ചുകൊണ്ടത് കീഴ്ചുണ്ടില്‍! ഷാഹിദ് കപൂറിന് പരിക്ക്

കബീര്‍ സിങ്ങിന്റെ വിജയത്തിലൂടെ ബോളിവുഡില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് ഷാഹിദ് കപൂര്‍. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കിയിരുന്നു. കബീര്‍ സിങിന് പിന്നാലെ ജേഴ്‌സി എന്ന ചിത്രത്തിലാണ് ഷാഹിദ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണയും തെലുങ്ക് ചിത്രത്തിന്റെ റീമേക്കുമായി നടന്‍ എത്തുന്നത്.ജേഴ്‌സി ഹിന്ദി പതിപ്പിന്റെ ഷൂട്ടിംഗ് പുരോഗമിക്കവേ ഷാഹിദിന് പരിക്കേറ്റതായി പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു,

ഷൂട്ടിംഗിന് മുന്‍പായുളള റിഹേഴ്‌സലിന് ഇടയിലായിരുന്നു പരിക്ക്.


 അപ്രതീക്ഷിതമായി നടന്റെ ചുണ്ടില്‍ ബോള്‍ അടിച്ചുകൊളളുകയും പരിക്കേല്‍ക്കുകയുമായിരുന്നു. ചണ്ഡീഗഡിലായിരുന്നു ജേഴ്‌സിയുടെ ഷൂട്ടിംഗ് നടന്നത്. ആഴത്തില്‍ മുറിവേല്‍ക്കുകയും രക്തം വരികയും ചെയ്ത താരത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. മുറിവിനെ തുടര്‍ന്ന് നടന്റെ ചുണ്ടില്‍ ഇപ്പോല്‍ സ്റ്റിച്ച്‌ ഇട്ടിരിക്കുകയാണ്. പരിക്ക് ഭേദമാകുന്നതു വരെ ഷൂട്ടിംഗിനായി താരം എത്തില്ലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 4-5 ദിവസത്തിനുളളില്‍ ഷൂട്ട് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.


പരിക്കേറ്റതിന് പിന്നാലെ ഷാഹിദ് കപൂറിന്റെ ട്വീറ്റ് വന്നിരുന്നു. ഷൂട്ടിംഗിനിടെ യുണ്ടായ പരിക്ക് ഭേദമാവുന്നുണ്ടെന്നാണ് നടന്‍ കുറിച്ചത്. ജേഴ്‌സി തന്റെ രക്തം കുറച്ചെടുത്തു എന്നും താരം കുറിച്ചു. ഭാര്യ മീര രജ്പുത്തിനൊപ്പമുളള ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഷാഹിദ് കപൂര്‍ ട്വിറ്ററില്‍ എത്തിയത്. ജേഴ്‌സി തെലുങ്ക് പതിപ്പില്‍ നാനി ആയിരുന്നു നായകന്‍. ടോളിവുഡില്‍ വലിയ വിജയമായ ശേഷമാണ് ചിത്രം ഹിന്ദിയിലേക്കും എത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക