Image

കറുത്ത സ്ലീവ്ലെസ്സ് ഡ്രസ്സ് ധരിച്ച് ഷാരൂഖിന്റെ മകള്‍ സുഹാന; വില...?

Published on 12 January, 2020
കറുത്ത സ്ലീവ്ലെസ്സ് ഡ്രസ്സ് ധരിച്ച് ഷാരൂഖിന്റെ മകള്‍ സുഹാന; വില...?

ബോളിവുഡിലെ താരപുത്രിമാരില്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടവളാണ് കിങ്ഖാന്‍ ഷാരൂഖ് ഖാന്റെ പുത്രി സുഹാന. സോഷ്യല്‍ ലോകത്തും സുഹാന താരമാണ്. സുഹാനയുടെ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വളരെ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയിലുള്ളത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സുഹാനയുടെ ഒരു ചിത്രമാണ് വൈറലാകുന്നത്.

പുതുവത്സരദിനത്തില്‍ സുഹാന ധരിച്ച ഒരു ഡ്രസാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. കറുപ്പില്‍ ഡ്രാഗണ്‍ പാച്ച് വര്‍ക്കുള്ള സിംഗിള്‍ ഷോള്‍ഡര്‍ സ്ലീവ്ലെസ് ഡ്രസ് ധരിച്ചാണ് സുഹാന പുതുവത്സരത്തില്‍ എത്തിയത്. സുഹാന ധരിച്ച ഈ ഡ്രസ് കാഴ്ചയില്‍ വളരെ ലളിതമാണ്. എന്നാല്‍ ഇതിന്റെ വില അത്ര ലളിതമല്ല. എകദേശം രണ്ട് ലക്ഷത്തോളം രൂപയാണ് വസ്ത്രത്തിന്റെ വില. ഈ വസ്ത്രം ഫ്രഞ്ച് ആഡംബര ബ്രാന്‍ഡ് ആയ ബാല്‍മെയ്ന്‍ കളക്ഷനില്‍ നിന്നുള്ളതാണ്







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക