Image

ഗോള്‍വേയില്‍ ജിഐസിസി ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം ഉജ്ജ്വലമായി

Published on 13 January, 2020
ഗോള്‍വേയില്‍ ജിഐസിസി ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം ഉജ്ജ്വലമായി

ഗോള്‍വേ, അയര്‍ലന്‍ഡ്: ഇന്ത്യന്‍ കല്‍ച്ചറല്‍ കമ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഗോള്‍വെയില്‍ ക്രിസ്മസും ന്യൂ ഇയര്‍ സംയുക്തമായി ആഘോഷിച്ചു.

പരസ്പരം സംവാദിക്കാനും ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിനും ഒരു സമൂഹമായി ഒറ്റകെട്ടായി നിലകൊള്ളുന്നതിനും ജിഐസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന ആഘാഷങ്ങളെ ഗോള്‍വേ നിവാസികള്‍ എപ്പോഴും നിറഞ്ഞ മനസോടെ സ്വീകരിക്കാറുണ്ട്. 

മതത്തിന്റെയും പ്രാദേശികതയുടെയും പേരില്‍ സമൂഹത്തെ വിഘടിപ്പിച്ചു മുതലെടുപ്പു നടത്താന്‍ ഇക്കാലത്തു നടത്തപെടുന്ന കുല്‍സിത പ്രവര്‍ത്തനങ്ങളെ പ്രവാസികള്‍ തള്ളിക്കളഞ്ഞുകൊണ്ടു സാഹോദര്യ മനോഭാവത്തോടെ ഒത്തുചേരലുകള്‍ക്കും പങ്കാളിത്തത്തിനും പ്രാധാന്യം നല്‍കി ആഘോഷിക്കാന്‍ തയാറാകുന്നത് പ്രശംസനീയമാണ്.

വൈകുന്നേരം നാലിന് ആരംഭിച്ച ആഘോഷങ്ങള്‍ ഗോള്‍വേ സിറ്റി വെസ്റ്റ് കൗണ്‍സിലര്‍ ജോണ്‍ കൊണോലി, ജിസിസി പ്രസിഡന്റ് ജോസഫ് തോമസ് , സെക്രട്ടറി റോബിന്‍ ജോസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ഗോള്‍വേ സിറ്റി മേയര്‍ മൈക്ക് കബാര്‍ഡ് മുഖ്യാതിഥിയായിരുന്നു.

വിവിധ കലാകാരന്‍മാര്‍ അണിയിച്ചൊരുക്കിയ നൃത്ത നൃത്യങ്ങളും ഒഡീസി , ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് എന്നിവയും സാന്റയുടെ വരവും സൗല്‍ബീറ്റ്സ് അയര്‍ലന്‍ഡ് ഒരുക്കിയ ഗാനമേളയും ആഘോഷത്തിനു മാറ്റു കൂട്ടി.

മികച്ച സംഘാടനത്താലും അവതരണത്താലും GICC ക്രിസ്മസ് ആന്‍ഡ് ന്യൂ ഇയര്‍ സെലിബ്രേഷന്‍ ഏവര്‍ക്കും വേറിട്ടൊരു അനുഭവം സമ്മാനിച്ചു. റോയല്‍ കാറ്ററേഴ്‌സ് തയാറാക്കിയ വിഭവ സമൃദ്ധമായ ഡിന്നറോടെ ആഘോഷ പരിപാടികള്‍ സമാപിച്ചു.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക