Image

മൈസൂരുവില്‍ വാഹനാപകടം: മലയാളി ദമ്ബതികള്‍ മരിച്ചു

Published on 14 January, 2020
മൈസൂരുവില്‍ വാഹനാപകടം: മലയാളി ദമ്ബതികള്‍ മരിച്ചു

മൈസൂരു: ബിലിക്കെരെയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്ബതികള്‍ മരിച്ചു. കണ്ണൂര്‍ ചെമ്ബന്‍തൊട്ടി സ്വദേശി മാത്യു, ഭാര്യ ലില്ലിക്കുട്ടി എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇവരുടെ മകന്‍ ജില്‍സണെ മൈസൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ബെംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്നു കുടുംബം. ഇവരുടെ കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചശേഷം എതിര്‍ ദിശയില്‍ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക