Image

പൗരത്വ ഭേദഗതി: സത്യ നാദെല്ലയ്‌ക്കെതിരെ വിമര്‍ശനവുമായി മീനാക്ഷി ലേഖി

Published on 14 January, 2020
പൗരത്വ ഭേദഗതി: സത്യ നാദെല്ലയ്‌ക്കെതിരെ വിമര്‍ശനവുമായി മീനാക്ഷി ലേഖി

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രതികരിച്ച മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയ്‌ക്കെതിരെ വിമര്‍ശനവുമായി ബിജെപി എം പി മീനാക്ഷി ലേഖി. വിദ്യാഭ്യാസമുള്ളവരെ വീണ്ടും പഠിപ്പിക്കേണ്ടതിന്‍റെ ഉത്തമോദാഹരണമാണ് സത്യ നാദല്ലെയുടേതെന്ന് പറഞ്ഞ അവര്‍ മതപരമായ പീഡനം അനുഭവിക്കുന്ന ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളിലെ ന്യൂന പക്ഷങ്ങള്‍ക്ക് വേണ്ടിയാണ് നിയമമെന്നും അഭിപ്രായപ്പെട്ടു. അമേരിക്കയിലെ യസീദികള്‍ക്ക് പകരമായി സിറിയന്‍ മുസ്‍ലിമുകള്‍ക്ക് ഇത്തരം അവസരങ്ങള്‍ നല്‍കുന്നതിനെക്കുറിച്ച്‌ എന്താണ് പറയാനുള്ളതെന്നും മീനാക്ഷി ലേഖി ചോദിക്കുന്നു.

ഇന്ത്യയില്‍ നിലവിലുള്ള സാഹചര്യം ദുഖകരമാണെന്നായിരുന്നു സത്യ നാദല്ലെ പറഞ്ഞത്. എനിക്ക് തോന്നുന്നത് ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ ദുഖകരമാണ്, ദുഖകരം മാത്രമാണ്. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയില്‍ എത്തുന്ന കുടിയേറ്റക്കാരന്‍ അടുത്ത ഇന്‍ഫോസിസ് സിഇഒ ആയി കാണാനാണ് താന്‍ താല്‍പര്യപ്പെടുന്നതെന്നും സത്യ നാദല്ലെ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക