Image

ഹിപ് ഹോപ് തമിഴ നായകനാകുന്ന നാന്‍ സിരിത്താലിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

Published on 14 January, 2020
ഹിപ് ഹോപ് തമിഴ നായകനാകുന്ന നാന്‍ സിരിത്താലിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

ഹിപ് ഹോപ് തമിഴയെ നായകനാക്കി എസ്. റാണ ജഗതീസ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് നാന്‍ സിരിത്താല്‍. ഹിപ് ഹോപ് തമിഴ നായകനായി എത്തുന്ന മൂന്നാമത്തെ ചിത്രമാണിത്. സുന്ദര്‍ സി ആണ് ചിത്രം നിര്‍മിക്കുന്നത്. ആദി,ഈശ്വര്യ മേനോന്‍ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കെ. എസ്. രവികുമാര്‍ വില്ലന്‍ വേഷത്തിലെത്തുന്നു. ഗോപി, സാനി വിജയ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി.


ഹിപ്പോപ്പ് തമിഴയുടെയും സുന്ദര്‍ സി യുടെയും കോംബോയിലൂടെ മീസായ മുരുക്കു, ന്ടപെ തുണൈ എന്നീ ചിത്രങ്ങള്‍ വമ്ബന്‍ ഹിറ്റായിരുന്നു. ഇതേ കോമ്ബൊയില്‍ മൂന്നാമതിറങ്ങുന്ന ചിത്രമാണിത്. ഹാട്രിക് വിജയം നേടാന്‍ ആകും അവര്‍ എത്തുന്നത്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ഹിപ് ഹോപ് തമിഴ തന്നെയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക