Image

"മറിയം വന്നു വിളക്കൂതി' ട്രയ്‌ലര്‍ പുറത്ത്

Published on 14 January, 2020
"മറിയം വന്നു വിളക്കൂതി' ട്രയ്‌ലര്‍ പുറത്ത്
ഇതിഹാസ സിനിമയുടെ അണിയറക്കാരില്‍ നിന്നും പുറത്തു വരുന്ന ചിത്രം "മറിയം വന്നു വിളക്കൂതി' ട്രെയ്‌ലര്‍ പുറത്തിറങ്ങി. ഇതിഹാസ നിര്‍മാതാവില്‍ നിന്നു വരുന്ന അടുത്ത വട്ട് എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

നടന്‍ നിവിന്‍ പോളി തന്റെ  ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കു വച്ച ട്രെയിലറില്‍ പ്രേമം സിനിമയില്‍ ജോര്‍ജിന്റെ കൂട്ടൂകാരായെത്തിയ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, അല്‍ത്താഫ് സലീം, കൃഷ്ണ കുമാര്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ചിത്രം മുഴുനീള എന്റര്‍ടെയ്‌നറായിരിക്കുമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. നവാഗതനായ ജെനീത് കാച്ചപ്പളളി സംവിധാനം ചെയ്യുന്ന ചിത്രം സുഹൃത്തുക്കളായ നാല് യുവാക്കളുടെ  കഥയാണ് പറയുന്നത്. ഒറ്റരാത്രിയിലെ സംഭവങ്ങളുടെ തുടര്‍ച്ചയായ മൂന്നു മണിക്കൂറിലെ സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.   

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക